CinemaGeneralMollywoodNEWS

സെക്സ് കോമഡിയിൽ പറഞ്ഞ ആ സിനിമയെ ഞാൻ ഇവിടെ കൊണ്ടുവന്നു സൂപ്പർ ഹിറ്റാക്കി: പ്രിയദർശൻ

'ബോയിങ് ബോയിങ്' അശ്ലീല നർമ്മത്തിനല്ല നർമ്മത്തിന് പ്രാധാന്യം നൽകി ചെയ്ത സിനിമയാണ്

തൻ്റെ ഏക്കാലത്തെയും ഹിറ്റ് സിനിമയുടെ വിജയ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ 1985-ൽ പുറത്തിറങ്ങിയ ബോയിങ് ബോയിങ് എന്ന സിനിമയുടെ ഒർജിനൽ സെക്സ് ജോക്കിനാൽ അവതരിപ്പിക്കപ്പെട്ട സിനിമ ആണെന്നും എന്നാൽ താൻ അത് മലയാളത്തിൽ ചെയ്തപ്പോൾ അശ്ലീല നർമ്മത്തിനല്ല പകരം നർമ്മത്തിന് പ്രധാന്യം നൽകി ചെയ്ത സിനിമ ആണെന്നും ഒരു ടെലിവിഷൻ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ പ്രിയദർശൻ പറയുന്നു. മോഹൻലാൽ ,മുകഷ് ,ലിസി ,മേനക, ജഗതി ശ്രീകുമാർ തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരുന്നു

പ്രിയദർശന്റെ വാക്കുകൾ

“ബോയിങ് ബോയിങ് സിനിമയുടെ ഒർജിനൽ എന്ന് പറയുന്നത് കൂടുതലും സെക്സ് കോമഡിയാണ്. അതിനെ മലയാളത്തിൽ കൊണ്ടുവന്ന് പിള്ളേർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യാൻ കഴിഞ്ഞു. ഫാമിലി പോലും ആ സിനിമ കണ്ടു കയ്യടിച്ചു. ‘ബോയിങ് ബോയിങ്’ അശ്ലീല നർമ്മത്തിനല്ല നർമ്മത്തിന് പ്രാധാന്യം നൽകി ചെയ്ത സിനിമയാണ്. അതിലെ കോമഡിയുടെ ഒരോ റൂട്ടും വ്യത്യസ്തമായിരുന്നു. മുകേഷും, മോഹൻലാലുമൊക്കെ അത്രയും നിറഞ്ഞു നിന്ന് ചെയ്ത കോമഡി സിനിമകൾ പിന്നീട് ഉണ്ടായിട്ടുണ്ടോ? എന്ന് സംശയമാണ്. ഞാൻ സെക്സ് ജോക്ക് ആയിരുന്നു ആ സിനിമയിൽ പരീക്ഷിച്ചതെങ്കിൽ ഫാമിലി ഓഡിയൻസോ കുട്ടികളോ ആ സിനിമയുടെ കാഴ്ചക്കാർ ആകില്ലായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button