BollywoodCinemaGeneralLatest NewsNEWSSocial Media

ഫോറസ്റ്റ് ഓഫീസറായി വിദ്യാ ബാലൻ ; ‘ഷെർനി’ പോസ്റ്റർ പുറത്ത്

ജൂണിൽ ചിത്രം ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും

നടി വിദ്യാ ബാലൻ നായികയായെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ഷെര്‍നി’. ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കറാണ് ഷെര്‍നി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിദ്യാ ബാലന്റെ ലുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ അഭിനയിക്കുന്നത്.

ജൂണിൽ ചിത്രം ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും.  വിദ്യാ ബാലന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിദ്യാ ബാലനൊപ്പം ശരത് സക്സേന, മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button