GeneralLatest NewsMollywoodNEWSSocial Media

‘ടീച്ചറുടെ പിൻഗാമി’ ; വീണ ജോർജിന് ആശംസകളുമായി നടൻ അജു വർഗീസ്

ശൈലജ ടീച്ചറുടെ പിൻഗാമിയാണ് വീണ ജോർജ്‌ എന്ന് അജു വർഗീസ്

സംസ്ഥാനത്തിന്‍റെ നിയുക്ത ആരോഗ്യ മന്ത്രി വീണ ജോർജിന് ആശംസകളുമായി നടൻ അജു വർഗീസ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ ആശംസ. ശൈലജ ടീച്ചറുടെ പിൻഗാമിയാണ് വീണ ജോർജ്‌ എന്ന് അജു വർഗീസ് കുറിക്കുന്നു.

‘ടീച്ചറുടെ പിൻഗാമി..കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി…ആറന്മുളയുടെ സ്വന്തം വീണാജോർജ്‌. MSC ഫിസിക്സ്, ബി. എഡ് എന്നിവയിൽ റാങ്കോടെ വിജയം. ഇന്ത്യാവിഷൻ, മനോരമ, കൈരളി, റിപ്പോർട്ടർ, ടിവി ന്യൂ ചാനലുകളിൽ 16 വർഷത്തോളം പ്രവർത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവർത്തക. കേരളസാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി.നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകൾ’- അജു വർഗീസ് കുറിച്ചു.

https://www.instagram.com/p/CPDAhY-DALk/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button