GeneralLatest NewsNEWSSocial MediaTollywood

സ്റ്റാഫുകൾക്കും കുടുംബങ്ങൾക്കും വാക്സിനേഷൻ എടുക്കാനുള്ള സഹായം ചെയ്തുകൊടുത്ത് അല്ലു അർജുൻ

അല്ലു തന്നെ മുൻകയ്യെടുത്താണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്റെ സ്റ്റാഫുകൾക്കും അവരുടെ കുടുംബങ്ങൾക്കും വാക്സിനേഷൻ ഉറപ്പ് വരുത്തി നടൻ അല്ലു അർജുൻ. അല്ലു തന്നെ മുൻകയ്യെടുത്താണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്.

ഈ അടുത്ത് അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന താരം രോ​ഗമുക്തി നേടിയ ശേഷം കുടുംബാം​ഗങ്ങളെയും മക്കളെയും കാണാൻ സാധിച്ച സന്തോഷവും ആരാധകരുമായി പങ്കുവച്ചിരുന്നു.

അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പുഷ്‍പ’യാണ് അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ഏഴിന് പുറത്തെത്തിയ ചിത്രത്തിലെ അല്ലു അര്‍ജുന്‍റെ ക്യാരക്റ്റര്‍ ഇന്‍ട്രൊഡക്ഷന്‍ ടീസറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button