GeneralKollywoodLatest NewsNEWSSocial Media

അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ; പിണറായി വിജയന് ആശംസകളുമായി കമൽഹാസൻ

പിണറായി വിജയന് ആശംസകളുമായി കമൽഹാസൻ

ഭരണ തുടർച്ചയിലേക്ക് കടക്കുന്ന പിണറായി വിജയന് ആശംസയുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ എന്ന് ആശംസ അറിയിച്ചുകൊണ്ട് കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘എന്റെ പ്രിയ സഖാവ് പിണറായി വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻ​ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ’, എന്നാണ് കമലഹാസൻ ഫേസ്ബുക്കിൽ കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button