CinemaGeneralLatest NewsMollywoodNEWS

ഒടിടിയിൽ റിലീസ് ചെയ്ത് ടൊവിനോ ചിത്രം ‘കള’

രോഹിത് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് 'കള'

ടൊവിനോ തോമസ്, ലാൽ, മൂർ, ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് ‘കള’. ചിത്രം ഇന്ന് മുതൽ ആമസോൺ പ്രൈം വീഡിയോയിലും സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമിലും സ്ട്രീമിങ് ആരംഭിക്കും.

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ് ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ‘കള’. യദു പുഷ്‌കരനും, രോഹിത് വി എസും ചേര്‍ന്നാണ് തിരക്കഥ,സംഭാഷണം ഒരുക്കിയ ചിത്രം തീയേറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്.

യദു അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചാമന്‍ ചാക്കോ, സംഗീതം ഡോണ്‍ വിന്‍സെന്‍റ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആര്‍ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍ എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button