CinemaGeneralKollywoodLatest NewsNEWSSocial MediaSongsVideos

ഇത്തവണ ‘ജഗമേ തന്തിരം’ ; സൂപ്പർ ഹിറ്റ് ഗാനവുമായി ധനുഷ്

സ്വന്തം വരികള്‍ പാടി വീണ്ടും ഹിറ്റാക്കി ധനുഷ്

മലയാളികളുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്‍മി ധനുഷിന്റെ നായികയായെത്തുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. ധനുഷ് തന്നെ എഴുതിയ വരികൾ പാടിയിരിക്കുന്നതും താരം തന്നെയാണ്. ഇന്നാണ് ഗാനം പുറത്തുവിട്ടത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ ഗാനം പുറത്തുവിടുന്ന കാര്യം അറിയിച്ചിരുന്നു. കാത്തിരിക്കുമ്പോഴാണ് സ്‍നേഹത്തിന് മൂല്യമേറുന്നത്, എന്നാണ്
ഗാനം പുറത്തുവിടുന്ന കാര്യം അറിയിച്ചുകൊണ്ട്  ഐശ്വര്യ ലക്ഷ്‍മി കുറിച്ചിരുന്നത്.

മലയാളി താരം ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണിന്റെതാണ് സംഗീതം.

shortlink

Related Articles

Post Your Comments


Back to top button