CinemaGeneralLatest NewsMollywoodMovie GossipsNEWS

മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ ഇനി ദിലീപും ചെയ്യട്ടെ എന്ന് തോന്നി ; ‘മീശ പിരിപ്പിച്ചതിനെ’ കുറിച്ച് ലാൽ ജോസ്

നിസ്സഹായ നായക വേഷങ്ങള്‍ ചെയ്തു കൊണ്ടു വന്ന ദിലീപിനെ വേറിട്ട് അവതരിപ്പിയ്ക്കുകയായിരുന്നുവെന്ന് ലാൽ ജോസ്

ദിലീപിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ സിനിമയായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത മീശ മാധവൻ. അതുവരെ നിസ്സഹായ നായക വേഷങ്ങള്‍ ചെയ്തു കൊണ്ടു വന്ന ദിലീപിനെ വേറിട്ട ഒരു കഥാപാത്രം നൽകുകയായിരുന്നു ലാൽജോസ്. ചിത്രത്തിൽ ദിലീപിന്റെ മീശ പിരി ഏറെ ശ്രദ്ധിക്കപെപ്പടുകയും ചെയ്തു. ഇപ്പോഴിതാ സിനിമയിൽ  ദിലീപിനെ കൊണ്ട് മീശ പിരിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് ലാൽജോസ്. സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

‘അന്ന് എനിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ദിലീപ് ആയിരുന്നു. അതുവരെ നിസ്സഹായ നായക വേഷങ്ങള്‍ ചെയ്തു കൊണ്ടു വന്ന ദിലീപിനെ വേറിട്ട് അവതരിപ്പിയ്ക്കുകയായിരുന്നു മീശ മാധവന്‍ എന്ന ചിത്രത്തില്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ പിരിച്ചത് പോലെ ദിലീപ് ഒന്ന് പിരിച്ചാല്‍ എന്താ എന്ന് തോന്നി. പക്ഷെ അതിനൊരു കാരണം വേണമായിരുന്നു. അങ്ങനെയാണ് മീശ പിരിച്ചാല്‍ മോഷ്ടിക്കാന്‍ കയറും എന്ന കാരണവും ആയത്. അത് ക്ലിക്കാകുകയും ചെയ്തു’- ലാല്‍ ജോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button