GeneralLatest NewsNEWSTV Shows

64 വയസ്സുള്ള യുവാവില്‍ നിന്നും 54 വയസ്സുള്ള യുവതുര്‍ക്കിയിലേക്ക്!! കോണ്‍ഗ്രസിലെ തലമുറമാറ്റത്തെ വിമർശിച്ച് ജസ്‌ല

ആദ്യം ഹൈക്കമാന്‍റില്‍ ഒരു തലമുറ മാറ്റം ഉണ്ടാക്കൂ.

ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ താരമാണ് ജസ്‌ല. സോഷ്യൽ മീഡിയയിൽ സജീവമായ ജസ്‌ല രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്ന് ഹൈക്കമാന്‍റ് പറഞ്ഞതിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം.

രമേശ് ചെന്നിത്തലയ്ക്ക് പകരം കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശൻ എത്തുകയാണ്. ഇതിനെയാണ് തലമുറ കൈമാറ്റമെന്നു വിശേഷിപ്പിച്ചത്. യുവതലമുറയിലേയ്ക്ക് അധികാരം കൈമാറണം എന്ന ആവശ്യം അണികൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രഖ്യാപനത്തെ ‘ 64 വയസ്സുള്ള യുവാവില്‍ നിന്നും 54 വയസ്സുള്ള യുവതുര്‍ക്കിയിലേക്ക് എന്നതിനേ നിങ്ങള്‍ തലമുറമാറ്റമെന്ന് വിളിക്കുന്നതെങ്ങനെ.. 😃’ എന്ന് ചോദിക്കുകയാണ് ജസ്‌ല. ആദ്യം ഹൈക്കമാന്‍റില്‍ ഒരു തലമുറ മാറ്റം ഉണ്ടാക്കൂ…വെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ജസ്‌ല പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button