GeneralLatest NewsMollywoodNEWSSocial Media

കേരളീയകലയുടെ ചക്രവർത്തി ; കലാമണ്ഡലം ഗോപിക്ക് ജന്മദിനാശംസകളുമായി മോഹൻലാലും മഞ്ജുവും

വാനപ്രസ്ഥം എന്ന സിനിമക്ക് വേണ്ടി മോഹൻലാൽ കഥകളി അഭ്യസിച്ചത് ഗോപിയാശാന്റെ കീഴിലായിരുന്നു

കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയുടെ ജന്മദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാലും നടി മഞ്ജു വാര്യരും. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇരുവരും ആശംസകൾ പങ്കുവെച്ചത്. മോഹൻലാൽ കഥകളി കലാകാരനായി അഭിനയിച്ച വാനപ്രസ്ഥം എന്ന സിനിമക്ക് വേണ്ടി കഥകളി അഭ്യസിച്ചത് ഗോപിയാശാന്റെ കീഴിലായിരുന്നു.

“അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാൾ. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്. വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിൻ്റെ ഒപ്പം ആട്ടവിളക്കിൻ്റെ മുന്നിൽ ചുവടുവെക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവർത്തിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ” മോഹൻലാൽ കുറിച്ചു.

https://www.instagram.com/p/CPM6Nc9MM0s/?utm_source=ig_web_copy_link

“കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം ശ്രി ഗോപിയാശാൻ 84 ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യവും, സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ കുറിച്ചത്.

https://www.instagram.com/p/CPM82lHpvQq/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button