BollywoodGeneralLatest NewsNEWSSocial Media

വീണ്ടും സഹായഹസ്തവുമായി സോനു സൂദ് ; ആന്ധ്രയിൽ രണ്ട് ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി താരം

ഇനി രാജ്യത്തെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും സോനൂ

ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് നടൻ സോനൂ സൂദ്. സോനു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇനി രാജ്യത്തെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്‌സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതായിരിക്കുമെന്ന് സോനു സൂദ് അറിയിച്ചു.

‘എന്റെ ആദ്യ ഓക്‌സിജന്‍ പ്ലാന്റുകള്‍ ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ല ആശുപത്രിയിലും, കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ജൂണില്‍ സ്ഥാപിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിന് ശേഷം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതായിരിക്കും. ഇനി ഗ്രാമങ്ങളെ സംരക്ഷിക്കാനുള്ള സമയമാണ്’-സോനു സൂദ് കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button