GeneralLatest NewsMollywoodNEWS

കറുപ്പും വെളുപ്പം കോപ്പും, മണിച്ചേട്ടന്റെയും മമ്മൂക്കയുടെയും പടം ഫസ്റ്റേ ഡേ കണ്ടിട്ടുണ്ട്; നടന് മറുപടിയുമായി ഒമര്‍ ലുലു

അതൊന്നും വെള്ളുപ്പും കറുപ്പും നോക്കിയിട്ട് അല്ലാ. തീയറ്ററില്‍ കൈയ്യടിച്ച്‌ രസിക്കാം എന്ന തോന്നലില്‍ മാത്രമാണ്

ടോവിനോ തോമസ് നായകനായി എത്തിയ ‘കള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് സുമേഷ് മൂര്‍. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തില്‍ ലഭിച്ച അവസരം ലഭിച്ചുവെന്നും എന്നാൽ നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ ഇല്ലാത്തതിനാൽ ആ അവസരം നിഷേധിച്ചുവെന്നും സുമേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

read also: ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്; പൃഥിരാജിന് പിന്നാലെ പിന്തുണയുമായി ഗീതുമോഹൻദാസ്

‘കറുപ്പും വെള്ളുപ്പും കോപ്പും. ഞാന്‍ മമ്മുക്കയുടെ പടവും ലാലേട്ടന്റെ പടവും മണി ചേട്ടന്റെ പടവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ട് ഉണ്ട്. അതൊന്നും വെള്ളുപ്പും കറുപ്പും നോക്കിയിട്ട് അല്ലാ. തീയറ്ററില്‍ കൈയ്യടിച്ച്‌ രസിക്കാം എന്ന തോന്നലില്‍ മാത്രമാണ്.’- ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button