Latest NewsNEWS

എന്റെ അമ്മയെ രക്ഷപ്പെടുത്തിയത് ചെല്ലാനത്തെ മനുഷ്യസ്നേഹികൾ, ജീവൻ മരണ പോരാട്ടത്തിലാണ് അവർ; അപേക്ഷിച്ച് ടിനി ടോം

കടൽ ഇപ്പോൾ പറന്നു എത്തിയിരിക്കുകയാണ് ചെല്ലാനത്ത്.

അതിശക്തമായ കാലവർഷത്തിൽ ചെല്ലാനം നിവാസികൾ ദുരിതത്തിലാണ്. 50ൽ അധികം വീടുകളിൽ വെള്ളം കയറുകയും ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറുകയും ചെയ്യേണ്ടി വന്നിരിക്കുകയാണ് പലർക്കും. ചെല്ലാനം നിവാസികളുടെ ദുരിതങ്ങൾക്കെതിരെ ക്യാമ്പൈനുമായി താരങ്ങളായ ടിനി ടോം, രഞ്ജിനി ഹരിദാസ്, രാജ സാഹിബ് തുടങ്ങിയവർ രംഗത്തെത്തിയിട്ടുണ്ട്.

ചെല്ലാനത്തെ ജനങ്ങളുടെ അവസ്ഥ തീർത്തും ഭീകരമാണെന്ന് ടിനി ടോം പറയുന്നു. പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണമോ പാർപ്പിടമോ വസ്ത്രമോ പോലും ഇല്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. അവരെ സഹായിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയിൽ താരം പറഞ്ഞതിങ്ങനെ..

read also: പട്ടി കുരയ്ക്കുന്നതല്ലാതെ ആ വീട്ടുകാര്‍ ഒന്നു നോക്കുന്നു പോലും ഇല്ല! കൊവിഡ് കാലത്തെ നൊമ്പരക്കാഴ്‌ചയുമായി സംഗീതജ്ഞൻ

”കടൽ ഇപ്പോൾ പറന്നു എത്തിയിരിക്കുകയാണ് ചെല്ലാനത്ത്. ചെല്ലാനം എന്ന് പറയുമ്പോൾ നമ്മൾ ഓർക്കേണ്ടത് 2018ലെ വെള്ളപ്പൊക്കം ആണ്. ആ സമയത്ത് എന്റെ അമ്മയെ പോലും ഒരു വഞ്ചിയിലെടുത്ത് രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യസ്നേഹികളാണ്. അതിന്റെ ഒരു കടമായോ കടപ്പാടോ അല്ല ഞാൻ തീർക്കാൻ ആഗ്രഹിക്കുന്നത്.

ഉടുത്ത വസ്ത്രം മാത്രമേ അവർക്കുള്ളു. എന്റെ സുഹൃത്ത് വികാസ് രാംദാസ് എല്ലാദിവസവും അവിടുത്തെ വീഡിയോസ് അയച്ചു തരുമ്പോൾ വലിയ വേദന തോന്നും. 2018ലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപെട്ടവനാണ് ഞാൻ. ആ വേദന അനുഭവിച്ചവർക്കേ മനസ്സിലാവുകയുള്ളു. ഇപ്പോഴത്തെ അവസ്ഥ കൂട്ടം കൂടാനോ ഒന്നും പറ്റില്ല എന്നതാണ് എന്നാലും നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം. ” ടിനി ടോം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button