GeneralLatest NewsMollywoodNEWS

ലക്ഷദ്വീപിൽ മദ്യം വേണ്ട… കേരളത്തിൽ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ ? സാംസ്കാരികനായകന്മാരെ വിമർശിച്ച് സന്തോഷ്‌ പണ്ഡിറ്റ്

ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരയുന്നവർ കേരളത്തിലും മദ്യ നിരോധനം വേണമെന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം; സന്തോഷ്‌ പണ്ഡിറ്റ്

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. പിന്തുണയുമായി സാമൂഹിക സാംസ്കാരിക നായകന്മാർ രംഗത്തെത്തി. എന്നാൽ ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരയുന്നവർ കേരളത്തിലും മദ്യ നിരോധനം വേണമെന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണമെന്നു വിമർശിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം

സന്തോഷ്‌ പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ്
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം .. save Kerala (കുറെ കേരളത്തിലെ കുടുംബങ്ങൾ എങ്കിലും രക്ഷപ്പെടും )

read also: വീട്ടുകാർ എതിർത്തതോടെ ഉമയുമായി ഒളിച്ചോടി, ഗതികേട്ടപ്പോൾ കേബിള്‍ ടിവി നടത്തി, ദുരിതജീവിതത്തെക്കുറിച്ചു നടൻ റിയാസ്ഖാൻ

കഴിഞ്ഞ തവണ കാർഷിക സമരത്തിന്റെ സമയത്തു വായ തുറന്ന ചില വലിയ നടന്മാർ ഇപ്പോൾ ലക്ഷദ്വീപിൽ മദ്യം നിരോധിക്കാൻ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ . (2019 December ആയിരുന്നു അവരുടെ ആ കരച്ചിൽ . ആ സമയം വായ തുറന്ന നടന്മാരുടെ പുതിയ സിനിമ റിലീസ് ഉണ്ടായിരുന്നു . ആ സിനിമകൾക്ക് ചില വിഭാഗം ആളുകൾ കണ്ടു പിന്തുണ കിട്ടുവാൻ ആയിരുന്നു ആ കർഷക “പ്രേമം” കാണിച്ചത് .) അതിനു ശേഷം പഞ്ചാബിലെ കർഷകർ ഇപ്പോഴും സമരം ചെയ്യുന്നുണ്ട് . പക്ഷെ പുതിയ സിനിമകൾ റിലീസ് ഇല്ലാത്തതിനാൽ ഒരു നടനും വീണ്ടും അവർക്കായി കരയുന്നില്ല .

ലക്ഷദ്വീപിന്‌ വേണ്ടി കരയുന്ന നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട് .ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കും ഉച്ചക്ക് ചിക്കൻ കറി , ബിരിയാണി , വലിയ മീന് പൊരിച്ചത് കേരളത്തിലും വിളമ്പണ്ടെ ? തീരദേശ നിയമത്തിൻ്റെ പേരിൽ ലക്ഷദ്വീപിൽ മാത്രമല്ല , കേരളത്തിലും എത്രയോ കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട് .
ആ പൊളിച്ച കെട്ടിടങ്ങൾ കേരള സർക്കാർ തന്നെ വീണ്ടും കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇടാമല്ലോ ?

ലക്ഷദ്വീപിലെ പോലെ , കേരളത്തിലും പഞ്ചായത്തുകൾ തോറും സർക്കാർ ഫാമുകൾ സ്ഥാപിച്ച് കേരളത്തിലും നല്ല ഗുണനിലവാരമുള്ള പാൽ ലഭ്യമാക്കണം എന്നൊക്കെ പറഞ്ഞും പോസ്റ്റാം .
ഗുണ്ടാ നിയമവും യുഎപിഎ യും ലക്ഷദ്വീപിൽ മാത്രമല്ല . കേരളത്തിലും ഉണ്ടല്ലോ . ആ നിയമങ്ങൾ ലക്ഷദ്വീപിൽ മാത്രം മാറ്റിയാൽ മതി എന്നാണോ ഈ സാംസ്കാരിക നായകന്മാർ പറയുന്നത് ?

അങ്ങനെ കേരളത്തെ ഇനിയെങ്കിലും ലക്ഷദ്വീപ് പോലൊരു “സമാധാനം നിറഞ്ഞ നാടാക്കി” മാറ്റുന്നതിനെ കുറിച്ചും നമ്മുക്ക് ചർച്ച ചെയ്യേണ്ടേ ?

ലക്ഷ്വദീപിൽ ഇത്രയും കാലമായി ഒരു കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളമില്ല പൊളി വചനം എന്ന് ചിന്തിക്കുന്നവർ കേരളവും ലക്ഷദ്വീപിലെ പോലെ ആക്കുവാൻ ഇവിടെയും മദ്യ നിരോധനവും , രാഷ്ട്രീയ ആക്രമണങ്ങൾ ഇല്ലാതാക്കുവാനും ശ്രമിക്കണം . SaveKeralam (ലക്ഷദ്വീപ് പോലെ )

(വാൽകഷ്ണം . ലക്ഷദ്വീപിൽ മദ്യം വേണ്ട… കേരളത്തിൽ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ ?)
By Santhosh Pandit കൂടാതെ കവി സ്വയം ആരാണെന്നും പോസ്ടിനോപ്പം കുറിച്ചിട്ടുണ്ട്.. അതിങ്ങനെയാണ്… മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല .

ഇതിലുമൊക്കെ രസം കുറിപ്പിനോക്കാം സന്തോഷ് പണ്ഡിറ്റിന്റെ തന്നെ അഞ്ചാറ് ഫോട്ടോയും കമ്മെന്റ് ബോക്സിൽ സന്തോഷിന്റെ തന്നെ വിഡിയോയുടെ ലിങ്കും കൊടുത്തിട്ടുണ്ട്.. ഇതൊക്കെ ഇവിടെ കൊണ്ടുവന്ന് സെല്ഫ് പ്രൊമോഷൻ നടത്തിയ സന്തോഷ് ജി തന്നെയാണ് റിയൽ മാസ്സ് .

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും…

Posted by Santhosh Pandit on Wednesday, May 26, 2021

shortlink

Related Articles

Post Your Comments


Back to top button