GeneralKollywoodLatest NewsNEWS

നടികർ സംഘം അംഗങ്ങൾക്ക് ധന സഹായവുമായി ശിവകാർത്തികേയനും ഐശ്വര്യ രാജേഷും

താരങ്ങൾ നല്‍കുന്ന പണം നടികര്‍ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോവുന്നത്

കോവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചതോടെ സിനിമകളുടെ ഷൂട്ടിങ്ങും നിർത്തി വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് ധന സഹായവുമായി എത്തിയിരിക്കുകയാണ് താരങ്ങളായ ശിവകാര്‍ത്തികേയനും ഐശ്വര്യ രാജേഷും.

ഒരു ലക്ഷം രൂപയാണ് ശിവകാര്‍ത്തികേയന്‍ സംഭാവന ചെയ്തത്. ഐശ്വര്യ അമ്പതിനായിരും രൂപയും നല്‍കി. ഇവര്‍ക്ക് പുറമെ നടി ലത(25,000), നടന്‍ വിഗ്നേഷ് (10,000) എന്നിവരും സംഭാവന ചെയ്തു.

എഫ്ഇഎഫ്എസ്‌ഐ തലവന്‍ ആര്‍ കെ സെല്‍വമണി, നടികര്‍ സംഘത്തിലെ പൂച്ചി മുരുകന്‍ എന്നിവര്‍ ആവശ്യക്കാരായ അംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സംഘടനയിലെ നടി നടന്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏവരും സഹായവുമായി എത്തിയത്. താരങ്ങൾ നല്‍കുന്ന പണം നടികര്‍ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോവുന്നത്. തുടർന്ന് പ്രയസത്തിൽ കഴിയുന്നവർക്ക് ഈ പണം എത്തിച്ചു നൽകുന്നു.

shortlink

Related Articles

Post Your Comments


Back to top button