യുവതീ യുവാക്കളുടെ പ്രിയതരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ കഷ്ടത അനുഭവിക്കുന്ന നിർദ്ധനരായ ഒരുപറ്റം ആളുകൾക്ക് സഹായഹസ്തവുമായാണ് നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ തന്നോട് സഹായമഭ്യർത്ഥിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇവരെ സഹായിക്കാൻ ഉണ്ണിമുകുന്ദൻ രംഗത്ത് വന്നത്. തന്റെ ഫാൻസ് മുഖാന്തരം ഇവർക്ക് വേണ്ട സഹായങ്ങൾ ഉണ്ണി മുകുന്ദൻ ചെയ്യുകയായിരുന്നു.
അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റർ വെളിച്ചെണ്ണ എന്നിങ്ങനെ ഒരു കുടുംബത്തിന് വേണ്ട അവശ്യ സാധനങ്ങൾ അടങ്ങിയ 50ൽ പരം കിറ്റുകൾ ആണ് കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാൻസ് വഴി ഉണ്ണി മുകുന്ദൻ തയ്യാറാക്കി നൽകിയത്.
ഉണ്ണിമുകുന്ദന്റെ ആരാധകർ തയ്യാറാക്കിയ 50,000 രൂപയുടെ ഭക്ഷ്യകിറ്റുകൾ ശ്രീവൈകുണ്ഠം ചാരിറ്റബ്ൾ ട്രസ്റ്റിന് നൽകി. കോവിഡ് ദുരിതമനുഭവിക്കുന്ന അനുഭവിക്കുന്ന ആളുകൾക്ക് ട്രസ്റ്റ് അംഗങ്ങൾ അവ വിതരണം ചെയ്യും. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഉണ്ണിമുകുന്ദന്റെ ഈ ഉദ്യമത്തിന് ആശംസകൾ അർപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്.
Leave a Comment