GeneralLatest NewsMollywoodNEWSSocial Media

എന്റെ വോട്ട് ഈ ആൾക്കാണ്, നിങ്ങളും ചെയ്യണം ; ഇഷ്ട ബിഗ് ബോസ് മത്സരാർത്ഥിയെ പരിചയപ്പെടുത്തി പ്രിയാമണി

പ്രിയാമണി ജഡ്ജായ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ റംസാനും മത്സരാർത്ഥിയായിരുന്നു

തന്റെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി പ്രിയാമണി. റംസാനുവേണ്ടിയായിരുന്നു പ്രിയാമണിയുടെ വോട്ട് അഭ്യർത്ഥന. ഈ സീസണിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു റംസാൻ. നേരത്തെ പ്രിയാമണി ജഡ്ജായ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ റംസാനും മത്സരാർത്ഥിയായിരുന്നു.

‘ഇത് ബിഗ് ബോസ് ഫിനാലെ വീക്ക് ആണ്. ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ്. ഞാൻ തീർച്ചയായും വോട്ട് ചെയ്യും, നിങ്ങളും ചെയ്യണം ആർക്ക് വേണ്ടി, റംസാന് വേണ്ടി’- എന്നാണ് പ്രിയാമണി വീഡിയോയിൽ പറയുന്നത്.

രണ്ടാം സീസണിലേത് പോല തന്നെ ബിഗ് ബോസ് മൂന്നാം സീസണും കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചെങ്കിലും. ഇത്തവണ വിജയി ഉണ്ടാകുമെന്ന് ചാനൽ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെ വോട്ടിങ് അവസാനിക്കും.

മണിക്കുട്ടന് പുറമെ ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, സായി വിഷ്ണു, ഋതു മന്ത്ര, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിൽ മത്സരിക്കുന്നത്.

https://www.instagram.com/p/CPPzLrZp84n/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button