GeneralLatest NewsNEWSTV Shows

രണ്ട് വാക്ക് സംസാരിക്കാൻ പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം!! ദയ അശ്വതി

രജിത്ത് സാറിനോട് എൻ്റെ മാത്രം ചോദ്യമാണ് ഇത്...

കോവിഡ് തുടർന്ന് ബിഗ് ബോസ് മൂന്നാം സീസണും അവസാനിപ്പിച്ചിരിക്കുകയാണ്. ഷോ യിൽ നിന്നും പുറത്തുവന്നതിന് പിന്നാലെ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ട സൂര്യക്ക് പിന്തുണയുമായി നടൻ മണിക്കുട്ടൻ രംഗത്ത് എത്തിയത് ശ്രദ്ധനേടി. ഇപ്പോഴിതാ ബിഗ് ബോസ് രണ്ടാം സീസണിൽ ഇത് പോലെ സൈബർ ആക്രമണത്തിന് ഇരയായ തന്നെ പിന്തുണയ്ക്കാത്ത രജിത് കുമാറിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ദയ അശ്വതി. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.

read also: വ്യാജ വാര്‍ത്തകളെ അഗവണിക്കുക ; കോവിഡ് വാക്സിൻ എടുക്കണമെന്ന് നീരജ് മാധവ്

പോസ്റ്റ് ഇങ്ങനെ..

# Rajith Kumar ബിഗ്ഗ് ബോസ് സീസൺ 3 അവസാനിച്ച് പുറത്തിറങ്ങിയപ്പോൾ
സൂര്യക്ക് വേണ്ടി മണിക്കുട്ടൻ സംസാരിച്ചത്
മണിക്കുട്ടൻ്റെ നല്ല മനസ്സ്.
ബിഗ്ഗ് ബോസ്സ് സീസൺ 2 നിർത്തിവെച്ച് ഞാനും പുറത്തിറങ്ങി എൻ്റെ നേരേയും മറ്റു മൽസരാർത്ഥികളുടെ നേരേയും സൈബർ അക്രമണം ശക്തമായി ഉണ്ടായി .
അതിനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാൻ വേണ്ടി മാഷിൻ്റെ ഫോണിൽ
ഞാനും വിളിച്ചു അപ്പോൾ എൻ്റെ ഫോൺ block ചെയ്യാൻ എന്നോട് പറഞ്ഞു,
മാത്രമല്ല ഇതിലൊന്നുo ഞാൻ ഇടപെടില്ല എന്നും പറഞ്ഞു.
ഇപ്പോൾ ഇതാ സൂര്യയും ഞാനും ഒരു പോലെ ചീപ്പ് ഗൈം കളിക്കുകയാണ് എന്നും രജിത്ത് സാർ പറയുന്നു
രജിത്ത് സാറിനോട് എൻ്റെ മാത്രം ചോദ്യമാണ് ഇത്…
രജിത്ത് സാറിൻ്റെ കൂടെ നിന്ന് ഗ്രൂപ്പിസം കളിച്ച ആ ഗ്രൂപ്പിലുള്ളവർ നല്ല ഗൈം മാത്രമാണോ കളിച്ചത്?
ഒരു കൈ പിഴവ് ആണെന്ന് അറിയാം
എന്നാലും ആ ഗൈം ചീപ് ആയതു കൊണ്ട് മാത്രമല്ലേ രജിത്ത് സാറിനെ ബിഗ്ഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകണ്ടി വന്നത്.
ഇതൊക്കെ തന്നത്താൻ ഉണ്ടാകിട്ട് എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു.
കഷ്ട്ടം
പുറത്തിറങ്ങിട്ട് ചേതമില്ലാത്ത ഒരു ഉപകാരം
സൈബർ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രണ്ട് വാക്ക് സംസാരിക്കാൻ
പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം
ചീപ്പ് ഗൈം കളിക്കാത്ത താരം… സമ്മതിച്ചു

shortlink

Related Articles

Post Your Comments


Back to top button