GeneralLatest NewsNEWSTV Shows

മണിക്കുട്ടനും കിട്ടട്ടെ, വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ലാറ്റ്; കിഷോർ സത്യ

മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവർത്തകനാണ്,

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാം സീസൺ കോവിഡ് വ്യാപനത്തെ തുടർന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഷോയുടെ വിജയിയെ കണ്ടുപിടിക്കാൻ ആരാധകർക്ക് വോട്ട് ചെയ്യാനുള്ള അവസരം ചാനൽ നൽകുന്നുണ്ട്. മലയാളികളുടെ പ്രിയതാരം മണിക്കുട്ടൻ, അനൂപ് കൃഷ്ണൻ, സൂര്യ, ഋതു, റംസാൻ, കിടിലം ഫിറോസ്, നോബി തുടങ്ങിയവരാണ് അവസാനഘട്ടത്തിൽ മത്സരാർത്ഥിയായി ഉള്ളത്.

ബിഗ് ബോസ് വിജയി മണിക്കുട്ടൻ ആകണമെന്ന് ആഗ്രഹമുണ്ടെന്നും വോട്ട് നൽകണമെന്നും അഭ്യർത്ഥിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് കിഷോർ സത്യ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കിഷോർ സത്യാ വേണ്ടി വോട്ട് അഭ്യർത്ഥന നടത്തിയത്.

പോസ്റ്റ് പൂർണ്ണ രൂപം

എന്റെ പ്രിയപ്പെട്ട മണിക്കുട്ടൻ…..
മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവർത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് ബിഗ്‌ബോസ് കാണാറില്ലായിരുന്നു. എന്നാൽ എന്റെ വീട്ടിൽ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളിൽ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേർന്നിരുന്നു. മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവർ. മറ്റെല്ലാവരും എനിക്ക് അപരിചിതർ.

read also: ചേച്ചിക്ക് സിനിമയിൽ മുണ്ടുടുക്കാതെ സമാധാനപരമായി ജീവിച്ചാൽ പോരെ; അസഭ്യ കമന്റിന് മറുപടിയുമായി സീനത്ത്

ലാലേട്ടൻ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയിൽ നിന്നും വിട്ടുപോവുന്നതും കണ്ടു.
ബിഗ് ബോസ്സ് സിനിമ പോലെയോ സീരിയൽ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതിൽ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം.
മണിക്കുട്ടൻ ഒരു നല്ല gamemer ആണോ അല്ലയോ എന്നെനിക്കറിയില്ല….
പക്ഷെ ഒന്നറിയാം അയാൾ ഒരു നല്ല വ്യക്തിയാണ്. അതിൽ എനിക്കൊരു രണ്ടാഭിപ്രായമില്ല
ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പൺ ആണെന്ന് പറഞ്ഞു….
പ്രിയപ്പെട്ടവരെ….
എന്റെ ഈ കൊച്ചനിയന് ഒരു വോട്ട്….
അത് അവൻ അർഹിക്കുന്ന വ്യക്തിയാണ്….
കിട്ടട്ടെ, വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സ്നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ലാറ്റ്….
അപ്പൊ, എനിക്കുവേണ്ടി നിങ്ങൾ അത് ചെയ്യുമല്ലോ……
#bigboss #bigbossmalayalam #bigboss3 #asianet #manikkuttan #manikkuttanarmy
#manikkuttanfans #bigbossvoting

shortlink

Related Articles

Post Your Comments


Back to top button