BollywoodCinemaGeneralLatest NewsNEWS

‘സ്വതന്ത്രവീര്‍ സവര്‍ക്കര്‍’ ; സ്വാതന്ത‍്ര‍ൃ സമര സേനാനി വിനായക് ദാമോദരുടെ ജീവിതം സിനിമയാകുന്നു

സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം

സ്വാതന്ത‍്ര‍ൃ സമര സേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകൻ മഹേഷ് മഞ്ജ്‍രേക്കർ. ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോയുടെ ബാനറിൽ സന്ദീപ് സിംഗും അമിത് ബി വാധ്വാനിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് ‘സ്വതന്ത്രവീര്‍ സവര്‍ക്കര്‍’എന്നാണ്. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.

മഹേഷ് മഞ്ജ്‍രേക്കർക്കൊപ്പം റിഷി വിർമാനിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നത്. അനിർബൻ ചാറ്റർജിയാണ് ഛായാഗ്രഹണം.
ലണ്ടൻ, ആൻഡമാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം. ചിത്രത്തിൽ അഭിനയിക്കുന്നത് ആരൊക്കെയെന്ന വിവരം ഉടൻ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

shortlink

Post Your Comments


Back to top button