GeneralLatest NewsMollywoodNEWSSocial Media

താങ്കളുടെ ഉള്ളിൽ ജാതീയത ഉള്ളത് കൊണ്ടാണ് എന്റെ പേര് കാണുമ്പോൾ അങ്ങനെ തോന്നുന്നത് ; രജിത് മേനോൻ

പേരിൽ പോലും വര്‍ഗ്ഗീയത കാണുന്നവരോട് ഒന്നും പറയാനില്ലെന്ന് രജിത്

വർഗീയ പരാമർശം നടത്തിയയാൾക്ക് കിടിലൻ മറുപടി നൽകി നടൻ രജിത് മേനോൻ. സോഷ്യൽ മീഡിയയിലൂടെ രജിത് പങ്കുവെച്ച ചിത്രത്തിന് നേരെയാണ് ഒരാൾ ജാതീയത പറഞ്ഞെത്തിയത്. എന്നാൽ ഇയാളുടെ വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയത്.
മേനോൻ എന്ന പേരൊക്കെ ഔട്ട് ഓഫ് ഫാഷനാണ് മോനെ, കളഞ്ഞ് നല്ല വഴിയിൽ നടക്ക് എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തത്.

‘പേരിൽ പോലും വര്‍ഗ്ഗീയത കാണുന്നവരോട് ഒന്നും പറയാനില്ല. എങ്കിലും താങ്കള്‍ അറിയാൻ വേണ്ടി ചിലത് പറയാം. വളരെ ഫാഷൻ ഉള്ള പേര് വെച്ചിട്ട് ജാതീയത പറഞ്ഞതുകൊണ്ട് എന്ത് കാര്യം. മാറ്റേണ്ടത് ചിന്തകളാണ്. ആരെങ്കിലും താങ്കള്‍ ഉയര്‍ന്ന ജാതിയാണെന്ന ചിന്ത കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അവരെ ചോദ്യം ചെയ്യണം, അവരുടെ ചിന്തകളും. അല്ലാതെ പേര് കാണുമ്പോള്‍ ജാതിയത തോന്നുന്നത് മനസ്സിൽ അത് ഉള്ളതുകൊണ്ടാണ്. മേനോൻ എന്‍റെ പേരിലുണ്ട്, ചിന്തയിലില്ല’ – എന്നായിരുന്നു രജിതിന്റെ മറുപടി.

സംവിധായകൻ കമൽ ഒരുക്കിയ ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് രജിത് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ രജിത് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button