CinemaGeneralLatest NewsNEWSTollywood

അല്ലു സിരീഷിന്റെ നായികയായി അനു ഇമ്മാനുവൽ; ‘പ്രേമ കടന്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അല്ലു സിരീഷിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത്

‘സ്വപ്‍നസഞ്ചാരി’ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി എത്തി പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് അനു ഇമ്മാനുവൽ. ഇപ്പോള്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമാണ് അനു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം ‘പ്രേമ കടന്ത’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്. അല്ലു സിരീഷാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാകേഷ് ശാസി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്‍റിക് ഡ്രാമയാണ്.

അല്ലു സിരീഷിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. ജിഎ 2 പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സിരീഷിന്‍റെ പിതാവും പ്രമുഖ നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിരിഷിന്‍റെ കരിയറിലെ ആറാമത്തെ ചിത്രമാണിത്.

https://www.instagram.com/p/CPfEx8DFNZS/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button