CinemaGeneralKollywoodLatest NewsNEWS

ജോജു ജോർജ്ജ് തമിഴിലേക്ക്, അരങ്ങേറ്റം ധനുഷിനൊപ്പം ; ‘ജഗമേ തന്തിരം’ ട്രെയ്‌ലർ ഉടനെത്തും

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്

മലയാളികളുടെ പ്രിയ നടൻ ജോജു ജോര്‍ജ്ജ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലാണ് ജോജു പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലര്‍ ജൂണ്‍ 1 ന് പുറത്തിറങ്ങും എന്ന വിവരമാണ് പുറത്തു വരുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്.

മലയാളി നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാം തമിഴ് ചിത്രം കൂടിയാണ് ഇത്. രജിനികാന്ത് ചിത്രം ‘പേട്ട’യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ജഗമേ തന്തിരത്തിനുണ്ട്. ധനുഷിൻ്റെ കരിയറിലെ നാല്‍പതാം ചിത്രം കൂടിയാണ് ജഗമേ തന്തിരം. ചിത്രത്തിന്റെ പ്രധാന രംഗങ്ങളൊക്കെ ചിത്രീകരിച്ചത് ലണ്ടനിൽ വെച്ചായിരുന്നു.തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button