CinemaGeneralLatest NewsMollywoodMovie GossipsNEWS

ആ ഒറ്റ ചിത്രം കണ്ടിട്ടാണ് വിനയൻ സാർ എന്നെ ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനാക്കിയത് ; സിജു വിൽ‌സൺ

പത്തൊൻപതാം നൂറ്റാണ്ടിനായി മണിക്കൂറുകളോളം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും ആയോധന കലകൾ പരിശീലിക്കുകയും ചെയ്‌തെന്നും  സിജു

മലയാളത്തിന്റെ യുവനിരയില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനായെത്തുന്നത് സിജു വിൽസനാണ്. ചിത്രത്തിന് വേണ്ടി സിജു നടത്തിയ തയ്യാറെടുപ്പുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്നെ സിനിമയിലേക്ക് വിനയൻ തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സിജു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിജു ഇക്കാര്യം തുറന്നു പറഞ്ഞത്.

‘വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കഥാപാത്രം കണ്ടാണ് വിനയൻ സാർ തന്നെ ഈ സിനിമയിലേക്ക് വിളിച്ചത് എന്ന് സിജു പറയുന്നു. ചിത്രത്തിലെ തന്റെ ലുക്ക് വിനയന് ഏറെ ഇഷ്ടമായെന്നും, പിന്നീട് സംവിധായകൻ എ കെ സാജൻ മുഖാന്തരമാണ് വിനയനുമായി ബന്ധപെട്ടതെന്നും സിജു പറഞ്ഞു’.

പത്തൊൻപതാം നൂറ്റാണ്ടിനായി മണിക്കൂറുകളോളം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും ആയോധന കലകൾ പരിശീലിക്കുകയും ചെയ്‌തെന്നും  സിജു പറഞ്ഞു.

വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. പീരേഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്. നിലവിൽ കൊവിഡ് പ്രതിസന്ധി മൂലം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button