BollywoodCinema

ഫോറസ്റ്റ് ഓഫീസറായി വിദ്യാ ബാലൻ ; ‘ഷേർണ്ണി’ ടീസർ പുറത്ത്

ചിത്രം ആമസോണ്‍ പ്രൈമിൽ അടുത്ത മാസം റിലീസ് ചെയ്യും

നടി വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ഷേർണ്ണി’. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. വിദ്യാ ബാലനും തന്റെ സമൂഹമാധ്യമങ്ങളില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിൽ അടുത്ത മാസം റിലീസ് ചെയ്യും.

അമിത്ത് മസുര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറായാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ എത്തുന്നത്. ടി സീരീസാണ് ചിത്രം നിർമ്മിക്കുന്നത്. ഷാറദ് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇലാ അര്‍ജുന്‍, ബിര്‍ജേന്ദ്ര കല, നീരജ് കാബി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷേര്‍ണ്ണിയുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് വീണ്ടും ഷൂട്ടിങ്ങ് ആരംഭിച്ചത്. മധ്യപ്രദേശിലെ കാടുകളില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button