GeneralLatest NewsMollywoodNEWS

പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയുമായി അമീറ

ജൂൺ 4 ന് ഫസ്റ്റ് ഷോസ് ലൈം ലൈറ്റ് സിനിയാ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും.

പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് അമീറ. നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജി.ഡബ്ല്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രത്തിന്റെ രണ്ടാമത്തെ പാട്ട് റിലീസായി.ഗുഡ്‌വില്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6 മണിക്കാണ് റിലീസായത്. ” മലയോരമം വെയിൽ കായുന്നേ ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി ഓമനക്കുട്ടനാണ്. ഹരിത ഹരി ബാബുവിന്‍റെ വരികള്‍ക്ക് അനൂപ് ജേക്കബാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

read also: ആര്‍.എസ്.എസുകാരെ ‘കൊല്ലണം’ എന്ന് പറയാറില്ല, പറയുകയുമില്ല; മാല പാര്‍വതി

ജൂൺ 4 ന് ഫസ്റ്റ് ഷോസ് ലൈം ലൈറ്റ് സിനിയാ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയെ കൂടാതെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, ഉമേഷ്‌ ഉണ്ണികൃഷ്ണൻ,സന്ധ്യ, മായ സജീഷ് , രാഹുൽ ഫിലിപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. അനൂപ് ആര്‍. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയൽ ജോൺസ്,കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ്

shortlink

Related Articles

Post Your Comments


Back to top button