CinemaGeneralLatest NewsNEWSUncategorized

‘ശബരിമല വിധി നടപ്പാക്കാൻ പത്തുനിമിഷം, ന്യുനപക്ഷ വിധിക്ക് ആലോസിക്കണം’; ഇടതു ‘പച്ച’ സർക്കാരെന്ന പരിഹാസവുമായ…

ന്യൂനപക്ഷ അനുപാതത്തിൽ സർക്കാരിനെ വിമർശിച്ച് സംവിധായകൻ അലി അക്ബർ

ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയിൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന് പറഞ്ഞ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ അലി അക്ബർ. ശബരിമല വിധി നടപ്പാക്കാൻ സർക്കാർ കാണിച്ച ശുഷ്കാന്തിയും ന്യൂനപക്ഷ വിധി നടപ്പാക്കാൻ സർക്കാരിനുള്ള വിമ്മിഷ്ടവുമാണ് അലി അക്ബർ ചൂണ്ടിക്കാണിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ വിമർശനം.

‘ശബരിമല വിധി നടപ്പാക്കാൻ പത്തുനിമിഷം, ന്യുനപക്ഷ വിധി നടപ്പിലാക്കാൻ ആലോസിക്കണം. ഇടതു പച്ച സർക്കാർ’ എന്നാണ് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചത്. സംവിധായകന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നവരാണ് കമന്റ് ബോക്സിലുമുള്ളത്. പ്രീണന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആരോപണമാണ് ഇതിലൂടെ ഉയർന്നു വരുന്നത്.

Also Read:അവര്‍ പിന്മാറിയപ്പോള്‍ ഞങ്ങള്‍ ഏറ്റെടുത്ത സിനിമ! : സൂപ്പര്‍ ഹിറ്റ് സിനിമയെക്കുറിച്ച് ശ്രീനിവാസന്‍

അതേസമയം, സംവിധായകൻ തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. 1921 മലബാർ കലാപത്തെ ആസ്പദമാക്കി ‘1921–പുഴ മുതൽ പുഴ വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഭാരതപ്പുഴയ്ക്കും ചാലിയാറിനുമിടയ്ക്കുള്ള നാടിന്റെ ചരിത്രമായതിനാലാണ് പുഴ മുതൽ പുഴ വരെ എന്ന പേരു സ്വീകരിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button