CinemaGeneralLatest NewsMollywoodNEWSSocial MediaTeasersVideos

ടീസർ കൊണ്ട് തന്നെ ശ്രദ്ധേയമായി ‘S376D’ എന്ന ചലച്ചിത്രം

നക്സല്‍ പശ്ചാത്തലത്തിലുള്ളതാണോ സിനിമ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ളതാണ് ടീസര്‍

രൂപേഷ് പീതമ്പരനും ഹരികൃഷ്ണൻ സാനുവും പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ‘S376D’ എന്ന  ചിത്രത്തിന്റെ  ടീസർ ഇതിനോടകം തന്നെ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിക്കഴിഞ്ഞു.

വിനോദ് കൃഷ്‍ണന്റെ കഥയിൽ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പൃഥ്വിരാജ്, ഇന്ദ്രജിത് സുകുമാരൻ, ഉണ്ണിമുകുന്ദൻ, ജൂഡ് ആന്റണി ദിലീഷ് പോത്തൻ, ലാൽ ജോസ്, ഷാജി കൈലാസ്, വൈശാഖ്, അനു സിതാര, ധ്യാൻ ശ്രീനിവാസൻ, തരുൺ മൂർത്തി, രഞ്ജിത്ത്, അതിഥി രവി തുടങ്ങി മലയാളത്തിലെ പ്രമുഖ സിനിമ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്  പുറത്തുവിട്ടത്.

മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനോദ് കൃഷ്ണയുടെ കരാമ എന്ന പ്രശസ്ത ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ശ്യാം അമ്പാടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രൂപേഷിന് ഒപ്പം ഹരികൃഷ്‍ണൻ സാനുവും പ്രധാന കഥാപാത്രമായി എത്തുന്നു. നക്സല്‍ പശ്ചാത്തലത്തിലുള്ളതാണോ സിനിമ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ളതാണ് ടീസര്‍.

രാത്രിയില്‍ നടക്കുന്ന ഒരു സംഭവമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button