BollywoodCinemaGeneralLatest NewsMovie GossipsNEWS

മുംബൈയിൽ 60 കോടിയുടെ ബംഗ്ലാവ് സ്വന്തമാക്കി അജയ് ദേവ്ഗൺ

അജയ് ദേവ്ഗണും കാജോളും ഇപ്പോൾ താമസിക്കുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അതേ സ്ട്രീറ്റിൽ തന്നെയാണ് പുതിയ ബംഗ്ലാവും

മുംബൈ : പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ഇപ്പോഴിതാ ഇരുവരും മുംബൈ ജുഹുവിൽ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ്. 60 കോടി രൂപ ചെലവഴിച്ചാണ് താരദമ്പതികൾ ഈ ആർഭാട ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുന്നത്. അജയ് ദേവ്ഗണും കാജോളും ഇപ്പോൾ താമസിക്കുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അതേ സ്ട്രീറ്റിൽ തന്നെയാണ് പുതിയ ബംഗ്ലാവും.

പുഷ്പ വാലിയയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണ് അജയ് ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു വർഷത്തോളമായി പുതിയ ബംഗ്ലാവ് അന്വേഷിക്കുകയായിരുന്നു അജയ് എന്ന് താരത്തിന്റെ വക്താവ് പറയുന്നു. 5500 സ്ക്വയർ ഫീറ്റോളം വിസ്താരമുള്ളതാണ് പുതിയ ബംഗ്ലാവ്. 2020 അവസാനത്തോടെയാണ് അജയ് കരാർ ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്.

നിലവിൽ ജുഹൂവിലെ ശക്തി എന്ന ബംഗ്ലാവിലാണ് അജയ് ദേവ്ഗണും കാജോളും മക്കളായ നൈസയും യുഗും താമസിക്കുന്നത്. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, അക്ഷയ് കുമാർ, ഋത്വിക് റോഷൻ തുടങ്ങിയ ബോളിവുഡിലെ താരങ്ങളും ഇതേ സ്ട്രീറ്റിൽ തന്നെയാണ് താമസം.

shortlink

Related Articles

Post Your Comments


Back to top button