BollywoodGeneralLatest NewsNEWSSocial Media

‘ലോക്ക്ഡൗൺ കാരണം ജോലിയോ നടന്നില്ല, അതുകൊണ്ട് കുടുംബം വിപുലീകരിക്കാൻ തീരുമാനിച്ചു’ : നടൻ അപർശക്തി

ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് നടൻ അപർശക്തി ഖുറാന

മുംബൈ : ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് നടൻ അപർശക്തി ഖുറാനയും ഭാര്യ ആകൃതി അഹൂജയും. രസകരമായൊരു കുറിപ്പിലൂടെയാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടിയെത്തുന്നുവെന്ന വിശേഷം താരം പങ്കുവച്ചത്.

“ലോക്ക്ഡൗൺ കാരണം ജോലി വിപുലീകരിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കുടുംബം വിപുലീകരിക്കാൻ തീരുമാനിച്ചു,” എന്നാണ് അപർശക്തി കുറിച്ചത്.

https://www.instagram.com/p/CPq752TsIpM/?utm_source=ig_web_copy_link

ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയുടെ സഹോദരനാണ് അപർശക്തി ഖുറാന. 2014 ലാണ് അപർ‌ശക്തിയും ആകൃതിയും വിവാഹിതരായത്. ഇവന്റ് മാനേജ്മന്റ് കമ്പനിയുടെ ഉടമയാണ് ആകൃതി.

ആമിർ ഖാന്റെ ഡങ്കൽ എന്ന ചിത്രത്തിലൂടെയായിരുന്നു അപർശക്തി തന്റെ അരങ്ങേറ്റം കുറിച്ചത്. ലുക്ക ചുപ്പി, സ്ത്രീ തുടങ്ങിയ ചിത്രങ്ങളിലും അപർശക്തി അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിക്കുന്ന ഹെൽമറ്റ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അപർശക്തി ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button