GeneralHollywoodLatest NewsNEWSWorld Cinemas

ഓടുന്ന ബസ് നിര്‍ത്താന്‍ നടുറോഡിൽ സൂപ്പർമാനായി ഹാസ്യതാരത്തിന്റെ പ്രകടനം: ക്ലൈമാക്സില്‍ പണി പാളി

ഭാ​ഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ദൈവമാണ് രക്ഷിച്ചതെന്നും റിബെറിയോ

ബ്രസീൽ : ഓടുന്ന ബസ് നിര്‍ത്താന്‍ കഴിയുമെന്ന് കാണിക്കാന്‍ സൂപ്പർമാനായി റോഡിലിറങ്ങി പ്രക‌ടനം നടത്തിയ ഹാസ്യതാരത്തെ ബസിടിച്ചു. സൂപ്പര്‍മാന്റെ വേഷത്തിൽ നടൻ ലൂയി റിബെറിയോയാണ് റോഡിനു നടുവിൽ നിന്നത്. ബ്രസീലിലെ ബറാഡോസിലാണ് സംഭവം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ ഉണ്ടായിരുന്നുവെങ്കിലും പണി പാളി.

സംഭവമിങ്ങനെ… സൂപ്പര്‍മാനെ പോലെ അഭിനയിച്ച്‌ ലൂയി റോഡിന് നടുവില്‍ നില്‍ക്കും. ബസ് പിന്നിലെത്തുമ്പോള്‍ നിര്‍ത്തണം. ഇതായിരുന്നു തിരക്കഥ. ബസ് ഡ്രൈവര്‍ ഇതനുസരിച്ചു വണ്ടി ഓടിച്ചെത്തി. പക്ഷേ റിബെറിയോ നിന്ന സ്ഥലം കുറച്ച്‌ മാറിപ്പോയി. നടുറോഡില്‍ നിന്ന നടൻ ബസിടിച്ച്‌ സൈഡിലേക്ക് വീണു.

read also: ‘നടി അപൂര്‍വ്വ സിനിമ വിടുന്നു’: വാർത്ത വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടി

അപകടത്തിൽ തനിക്ക് പ്രശ്നമൊന്നും പറ്റിയില്ലെന്നും താന്‍ നിന്നതിന്റെ കുഴപ്പമാണെന്നുമായിരുന്നു നടന്റെ പ്രതികരണം. ഭാ​ഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ദൈവമാണ് രക്ഷിച്ചതെന്നും റിബെറിയോ പറഞ്ഞു

 

shortlink

Post Your Comments


Back to top button