CinemaGeneralMollywoodNEWS

‘ഗോഡ്ഫാദര്‍’ എന്ന സിനിമ അച്ഛന് ആദ്യം ബുദ്ധിമുട്ടുണ്ടാക്കി: വിജയരാഘവന്‍ തുറന്നു പറയുന്നു

അത് ആ സിനിമയുടെ ടോട്ടാലിറ്റിക്കും ഗുണം ചെയ്തു എന്ന് വേണം പറയാന്‍

നാടകാചാര്യന്‍ എന്‍എന്‍ പിള്ളയെ മലയാള സിനിമ വേണ്ട വിധം വിനിയോഗിച്ചില്ല എന്ന പരാമര്‍ശത്തില്‍ വലിയ കഴമ്പ് ഇല്ലെന്നും സിനിമ ഒരിക്കലും അച്ഛന്‍ ആഗ്രഹിച്ച മേഖലയായിരുന്നില്ലെന്നും തുറന്നു പറയുകയാണ് നടന്‍ വിജയരാഘവന്‍. ഗോഡ് ഫാദര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പോലും ചില ബുദ്ധിമുട്ടുകള്‍ തന്റെ അച്ഛന് ഉണ്ടായിരുന്നുവെന്നും എന്‍എന്‍ പിള്ളയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിജയരാഘവന്‍ പറയുന്നു.

“സിദ്ധിഖ് -ലാല്‍ സംവിധാനം ചെയ്ത ‘ഗോഡ്ഫാദര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അച്ഛന് ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമ എപ്പോഴും സംവിധായകന്റെ കലയാണ്. അവിടെ നടന്‍ അനുസരണയോടെ നില്‍ക്കേണ്ടി വരും. നാടകം പോലെ ഒരു നടന്റെ ഫ്രീഡത്തിനു ചെയ്യാന്‍ കഴിയുന്നതല്ല സിനിമ. നടനായിരിക്കുമ്പോള്‍ മറ്റൊരാള്‍ പറയുന്ന പോലെ അനുസരിക്കേണ്ടി വരുന്നത് അച്ഛന് ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന ഒരു നാടക നടന് അവന്‍റെതാക്കി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയും. സിനിമയില്‍ അതത്ര സാധ്യമല്ല. അച്ഛന്റെ ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ സിദ്ധിഖ് – ലാല്‍ ടീം അച്ഛനെ അച്ഛന്റെ ഫ്രീഡത്തിനു അഴിച്ചു വിടുകയായിരുന്നു. അത് ആ സിനിമയുടെ ടോട്ടാലിറ്റിക്കും ഗുണം ചെയ്തു എന്ന് വേണം പറയാന്‍. അച്ഛന്റെ അഭിനയം അത്ര നാച്ചുറല്‍ ആയത് ഒരു സംവിധായകന്റെ നിര്‍ദ്ദേശത്തിനപ്പുറം അച്ഛനിലെ നടന്‍ അത്ര ഫ്രീ ആയി അഭിനയിച്ചത് കൊണ്ടുകൂടിയാണ്”. വിജയ രാഘവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button