GeneralKeralaLatest NewsNEWS

ബഡ്ജറ്റ് പ്രഖ്യാപനത്തിൽ അവർ എന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നു: രമേശ് പിഷാരടി

കൊച്ചി: സ്റ്റേജ് കലാകാരന്മാർക്ക് വേണ്ടി കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ രമേശ് പിഷാരടി. പ്രമുഖ ടിവി ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. താൻ വേദികളിൽ നിന്ന് വളർന്ന് വന്നൊരാളാണെന്നും 2018ലെ വെള്ളപ്പൊക്കം മുതൽ വേദികളിൽ പരിപാടി അവതരിപ്പിക്കുന്ന ഒരുപാട് കലാകാരന്മാരുടെ അവസ്ഥ വളരെ കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടന വഴിയും അല്ലാതെയും എല്ലാം സഹായങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും തീരുന്ന ലക്ഷണമില്ലാത്ത രീതിയിലുള്ള ദുരവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നുണ്ട്. ഓരോ ബജറ്റ് വരുമ്പോഴും പ്രഖ്യാപനങ്ങൾ വരുമ്പോഴും സ്റ്റേജ് കലാകാരൻമാർ പലപ്പോഴും ഒരു വലിയ കൂട്ടമല്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്നും പിഷാരടി പറഞ്ഞു.

Read Also:- തന്നെ ട്രോളിയവരെയും വിമർശിച്ചവരെയും കൊണ്ട് കൈയടിപ്പിച്ച് കൈലാഷ്

‘സ്റ്റേജ് കലാകാരൻമാരുടെ അവസ്ഥ വളരെ ദയനീയമാണ്. അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് പരമാവധി ആളുകൾ ചെയ്യണം. നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്യുന്നുണ്ട്. അവർക്ക് വേണ്ടി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’, പിഷാരടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button