GeneralLatest NewsNEWSTollywood

ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനം : പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദി അറിയിച്ച് രാം ചരൺ

ചിരഞ്ജീവിയും രാം ചരണും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും, ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്തിരുന്നു

ഹൈദരാബാദ് : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവർക്ക് നന്ദി അറിയിച്ച് തെലുങ്ക് നടൻ രാം ചരണ്‍. വളരെ ആത്മാർത്ഥതയോടെയാണ് എല്ലാവരും പ്രവർത്തിക്കുന്നത് എന്നും, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു എന്നും താരം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലാണ് താരം നന്ദി രേഖപ്പെടുത്തിയത്.

”‘കൊവിഡ് സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരാധകര്‍ ഏര്‍പ്പെട്ട കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. ആവശ്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ സമയം കളയാതെ പെട്ടന്ന് തന്നെ നിങ്ങള്‍ എത്തിച്ച് കൊടുക്കുന്നു. വളരെ ആത്മാർത്ഥതയോടെയാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്. സഹായം വേണ്ടവരെ ഇത്രയധികം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി അറിയിക്കുന്നു   എന്നാണ്” രാം ചരണ്‍ ട്വീറ്റ് ചെയ്തത്.

കോവിഡ് രോഗികൾക്കായി ചിരഞ്ജീവിയും രാം ചരണും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും, ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്തത് എല്ലാം സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. നിരവധി താരങ്ങളാണ് ഇത്തരത്തിൽ സഹായവുമായെത്തിയത്.

എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. കൊവിഡ് വ്യാപനത്താല്‍ താത്കാലികമായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button