GeneralLatest NewsMollywoodNEWS

85 ദിവസം ജയിൽ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്: ബാബുരാജ് പറയുന്നു

രു തിയറ്ററിലെ ജീവനക്കാരൻ ആയിരുന്നു മരിച്ച ആൾ

കൊച്ചി : മലയാളത്തിന്റെ ആക്ഷൻ താരങ്ങളിൽ പ്രധാനിയാണ് ബാബുരാജ്. സഹതാരമായും വില്ലനായും തിളങ്ങുന്ന ബാബുരാജ് 85 ദിവസം ജയിൽ ജീവിതം അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചു തുറന്നു പറയുന്നു. മഹാരാജാസിലെ പഠനകാലത്തെ രാഷ്ട്രീയ പ്രവത്തനങ്ങൾ കാരണം കൊലപാതകകേസിൽ അറസ്റ്റിലായി. അങ്ങനെ മൂന്നുമാസക്കാലത്തോളം ജയിലിൽ കഴിഞ്ഞതിനെക്കുറിച്ചു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നതിങ്ങനെ..

” എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്നവും ഞാൻ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തിൽ ഇറങ്ങിയത്. രാഷ്ട്രീയ കേസുകളിൽ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലിൽ പോകേണ്ടി വന്ന കേസി ൽ മരിച്ച ആളെ ഞാൻ കണ്ടിട്ട് പോലും ഇല്ലായിരുന്നു. ഒരു തിയറ്ററിലെ ജീവനക്കാരൻ ആയിരുന്നു മരിച്ച ആൾ. രാഷ്ട്രീയ മാനം ഉള്ളതിനാൽ എന്നെ അതിൽ പെടുത്താൻ എളുപ്പമായിരുന്നു. 85 ദിവസം ജയിൽ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്. ” ബാബുരാജ് പറഞ്ഞു.

read also: ഏതു ബന്ധവും മുറിയുമ്പോൾ ശക്തമായ വേദന അനുഭവിക്കേണ്ടി വരും: നടൻ രഞ്ജിത്തുമായുള്ള വിവാഹമോചനത്തെക്കുറിച്ചു പ്രിയാരാമൻ

വർഷങ്ങൾക്ക് ശേഷം തന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി കണ്ടപ്പോൾ തന്നെ ശിക്ഷിച്ചത് എന്തിനായിരുന്നുവെന്നു താൻ ചോദിച്ചതിനെപ്പറ്റിയും ബാബുരാജ് പങ്കുവച്ചു. ‘അമ്മ’ സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷൻ ജഡ്ജിയെ കാണേണ്ടിവന്നു. തന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി ആയിരുന്നു അത്. ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്…?’ എന്ന് ചോദിച്ചപ്പോൾ ‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുടെ മറുപടിയൊന്നും ബാബുരാജ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button