GeneralLatest NewsMollywoodNEWSSocial Media

‘പുലിക്കുട്ടി’ : ഭാവനയ്ക്ക് ആശംസകളുമായി ഗീതു മോഹൻദാസ്

മഞ്ജു വാര്യർ, കൈലാഷ് ഉൾപ്പടെ നിരവധിപ്പേർ ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്

മലയാളത്തിന്റെ പ്രിയനായിക ഭാവനയ്ക്ക് പിറന്നാള്‍ ആശംസയുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിലൂടെയാണ് ഗീതു മോഹൻദാസ് ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയത്.

‘ഒരാൾക്ക് നട്ടെല്ലാണ് ആവശ്യം അല്ലാതെ വിഷ്ബോൺ അല്ല, പുലിയ്ക്ക് പിറന്നാൾ ആശംസകൾ’, എന്നാണ് ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യർ, കൈലാഷ് ഉൾപ്പടെ നിരവധിപ്പേർ നടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

വിവാഹശേഷം ജീവിത പങ്കാളിയായ നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന. മലയാളത്തിൽ ഈയിടെയായി സജീവമല്ലെങ്കിലും കന്നഡ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ഇന്‍സ്‌പെക്റ്റര്‍ വിക്രം എന്ന ചിത്രമാണ് കന്നടയില്‍ അവസാനം റിലീസ് ചെയ്ത ഭാവന ചിത്രം.

https://www.facebook.com/GeetuMohandasPage/posts/367049744789230

shortlink

Related Articles

Post Your Comments


Back to top button