GeneralLatest NewsMollywoodNEWSSocial Media

‘പ്രിയപ്പെട്ടവളേ നിനക്ക് സന്തോഷ ജന്മദിനം’ : ഭാവനയ്ക്ക് ആശംസകളുമായി മഞ്ജു വാര്യ‍ർ

ഗീതു മോഹൻദാസ്, സംയുക്ത വർമ്മ തുടങ്ങിയ താരങ്ങളും ഭാവനയ്ക്ക് ആശംസ അറിയിച്ചു

ഭാവനയുടെ ജന്മദിനത്തിൽ ആശംസകളുമായി സുഹൃത്തും നടിയുമായ മഞ്ജു വാര്യ‍ർ. 35-ാം പിറന്നാളാണ് ഭാവനയുടേത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ മഞ്ജു ആശംസകൾ അറിയിച്ചത്.

‘പ്രിയപ്പെട്ടവളേ നിനക്ക് സന്തോഷ ജന്മദിനം, ലൗ യു ഫോർഎവർ’ എന്നാണ് ഇരുവരുമൊന്നിച്ചുള്ള പഴയൊരു ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്. കൂടാതെ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ തുടങ്ങിയ താരങ്ങളും ഭാവനയ്ക്ക് ആശംസ അറിയിച്ചു.

മലയാള സിനിമയിൽ സജീവമല്ലെങ്കിലും കന്നഡ ചിത്രങ്ങളിൽ ഭാവന അഭിനയിക്കുന്നുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് ഭാവന മലയാള സിനിമയില്‍ സജീവമല്ലാതായത്.

https://www.instagram.com/p/CPwuXxlJTEm/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button