GeneralLatest NewsNEWS

വായിൽതോന്നിയത് പറയാൻ ശ്രമിക്കുന്നവർ ദയവായി അൺഫോളോ ചെയ്യുക: കിടിലം ഫിറോസ്

പോയതെന്തിനാണൊ അത് സാദ്ധ്യമാക്കും എന്നത് നിങ്ങളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു

തിരുവനന്തപുരം : ബിഗ് ബോസ് ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. സമൂഹമാധ്യമത്തിൽ സജീവമായ ഫിറോസ് തന്റെ ആശയങ്ങളെ അംഗീകരിക്കാൻ പറ്റാത്തവർക്ക് തന്നെ അൺഫോളോ ചെയ്തു പോകാമെന്നു പറയുന്നു. വിമർശനം എന്ന പേരിൽ വായിൽതോന്നിയത് പറയാൻ ശ്രമിക്കുന്നവർ ദയവായി അൺഫോളോ ചെയ്യുമോ എന്നാണു താരം പറയുന്നത്.

സമൂഹമാധ്യമത്തിൽ ഫിറോസ് പങ്കുവച്ച കുറിപ്പ്

അത്രമേൽ പ്രിയപ്പെട്ടവരേ ,
ഒരുപാടിഷ്ടം 🙏
ബഹുമാനം 🙏🙏
എന്നെ 95 ദിവസങ്ങൾ BIGGBOSS പോലൊരു ഷോയിൽ വീഴാതെ കാത്തതിന് !!
വീണുപോകും എന്ന് തോന്നിയിടങ്ങളിൽ താങ്ങായിരുന്നതിന് !!

read also: സീരിയലിൽ അഭിനയിക്കുന്നവരെക്കുറിച്ചു ദുഷ്പ്രചരണം, ആരും പ്രതികരിച്ചു കണ്ടില്ല: നടൻ ജോൺ

ഒരിക്കൽ കൂടി ഒരുപാടിഷ്ടം .പോയതെന്തിനാണൊ അത് സാദ്ധ്യമാക്കും എന്നത് നിങ്ങളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു .അത് നടക്കുക തന്നെ ചെയ്യും !!
ഇനി ചില സുഹൃത്തുക്കളോടാണ് .

BIGG BOSS house ലേക്കാണ് പോകുന്നതെന്നും ,വിമർശനങ്ങൾ ഉണ്ടാകും എന്ന


പൂർണബോധ്യത്തോടുകൂടിയും ,അവിടെ നല്ലതും ചീത്തയും ഉണ്ടാകും എന്ന അറിവോടെയും ,അവിടെ കളിക്കേണ്ട ഗെയിം എന്നാലാകുംപോലെ ചെയ്യും എന്നും ഉറപ്പിച്ചിട്ടാണ് പോയത് .തമ്മിൽ മത്സരിച്ച ഒരാൾക്കും പരസ്പരം വൈരാഗ്യമോ സങ്കടങ്ങളൊ ഇല്ല .
എന്നിട്ടും ഈ പേജിൽ വന്ന് മനസ്സിലെ ദേഷ്യം പ്രകടിപ്പിച്ചു ,വിമർശനം എന്നപേരിൽ വായിൽതോന്നിയത് പറയാൻ ശ്രമിക്കുന്നവർ ദയവായി unfollow ചെയ്യാമോ ??
നിരൂപണങ്ങൾക് സ്വാഗതം വിമർശങ്ങൾക്കും സുസ്വാഗതം .

ആർമി ടീമുകൾ , ഷോ യെ ഷോ ആയി കാണാൻ കഴിയാത്തവർ , എന്റെ ആശയങ്ങളോട് പൊരുത്തപ്പെടാൻ ആകാത്തവർ , ശത്രുവായി കാണുന്നവർ , വെറുപ്പുള്ളവർ , ചാരിറ്റി ചെയ്യുന്നതിൽ അസഹിഷ്ണുത ഉള്ളവർ ഒക്കെ ഒന്ന് unfollow ചെയ്യാമോ ?? ഒപ്പം നിൽക്കുന്ന ഒരുപാടു പേരുണ്ട് . ഞങ്ങളിവിടെ ഞങ്ങളുടെ സൗഹൃദത്തിന്റെ വസന്തം തീർത്തോട്ടെ .

ആരോഗ്യകരമായ എന്ത് ചോദ്യത്തിനും ഏഷ്യാനെറ്റ് ന്റെ എഗ്രിമെന്റ് നെ ബാധിക്കാത്ത രീതിയിൽ ഉത്തരം നൽകാം . അതല്ലാതെയുള്ളവരൊക്കെ പോയി വായോ .
ഇനിയൊരിക്കൽ കൂടാം നമുക്ക് .
അപ്പൊ പ്രകാശം പരക്കട്ടെ 🙏🙏🙏

shortlink

Related Articles

Post Your Comments


Back to top button