GeneralLatest NewsNEWSTollywood

റോക്കി ഭായിക്കു കൂടി നാണക്കേട്, ഇത്ര പേടിയോ: സംവിധായകനെ ട്രോളി ആരാധകര്‍

കാര്യം മോണ്‍സ്റ്റര്‍ റോക്കിയെ ഭായിയെ സൃഷ്ടിച്ച മുതല്‍ ആണെങ്കിലും കോവിഡ് വാക്സിന്‍ എടുക്കാന്‍ പേടിയാ

മുംബൈ : തെന്നിന്ത്യയിൽ വൻ വിജയമായ കെ ജി എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. തലയില്‍ കൈ വച്ച്‌ കണ്ണടച്ചിരുന്ന് വാക്സിന്‍ സ്വീകരിക്കുന്ന പ്രശാന്താണ് ചിത്രത്തിലുള്ളത്. ഇതിന്റെ പേരിൽ സംവിധായകനെ ട്രോളുകയാണ് ആരാധകര്‍.

പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാള്‍ക്ക് ഇത്ര പേടിയോ എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം.

‘കാര്യം മോണ്‍സ്റ്റര്‍ റോക്കിയെ ഭായിയെ സൃഷ്ടിച്ച മുതല്‍ ആണെങ്കിലും കോവിഡ് വാക്സിന്‍ എടുക്കാന്‍ പേടിയാ’ -ഒരു ആരാധകന്‍ കുറിച്ചു. റോക്കി ഭായിക്ക് കൂടി നാണക്കേടാണെന്നും ചിലർ പറയുന്നു. സിനിമയില്‍ വയലന്‍സും ആക്ഷനും കൂടുതലാണെങ്കിലും സംവിധായകന്റെ മനസ്സ് കുഞ്ഞുങ്ങളെക്കാൾ ലോലമാണെന്നും ആരാധകർ പറയുന്നുണ്ട്.

വാക്സിന്‍ എടുക്കാന്‍ ഇനിയും ആരും മടിച്ചുനില്‍ക്കരുതെന്നും , നിങ്ങളും കുടുംബവും ഉടനെ സ്ലോട്ട് ബുക്ക് ചെയ്ത് കുത്തിവയ്പ്പെടുക്കണമെന്നും പറഞ്ഞുകൊണ്ടാണ് പ്രശാന്ത് ചിത്രം പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button