BollywoodCinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘മമ്മൂക്കയ്ക്ക് പിന്നാലെ ലാലേട്ടനും’: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ

ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ

കൊച്ചി: മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും, സോഷ്യൽ മീഡിയയിൽ കാലിക പ്രസക്തമായി ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകൾ ആരാധകർ വളരെ പ്രധാന്യത്തോടെ ഏറ്റെടുക്കുന്നതും പതിവാണ്. നേരത്തെ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ മമ്മൂട്ടിക്ക് പിന്നാലെ ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതികരണവുമായി മോഹൻലാലും രംഗത്ത് വന്നിരിക്കുകയാണ്.

നാമെല്ലാം കഴിഞ്ഞ ഒന്നരവർഷമായി കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നവർ ആണെന്നും, ഈ യുദ്ധത്തിലെ മുന്നണിപ്പോരാളികൾ ആണ് ഡോക്ടർമാർ എന്നും മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നാമെല്ലാം വീട്ടിൽ സുരക്ഷിതരായി ഇരിക്കുമ്പോൾ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും മോഹൻലാൽ കുറിച്ചു.

മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

സോഷ്യൽ മീഡിയയിൽ തരംഗമായി എ.ആര്‍. റഹ്മാന്റെ മാസ്ക്: വില കേട്ടാൽ ഞെട്ടും

കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും . ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ . വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ് .

shortlink

Related Articles

Post Your Comments


Back to top button