CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണ്’: ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി മമ്മൂട്ടി

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്

കൊച്ചി: രാജ്യത്ത് ഡോക്ടർമാക്കും ആരോഗ്യപ്രവർത്തകർക്കും എതിരായ ആക്രമണങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. രോഗികളുടെ മരണത്തിന്റെ ഉത്തരവാദിത്വം ഡോക്ടർടെ മേൽ ചാരി, ബന്ധുക്കൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതും ആശുപത്രികൾ തല്ലി തകർക്കുന്നതും രാജ്യത്ത് പതിവായിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ ഈ കാലത്തും ഇത്തരം വാർത്തകൾക്ക് കുറവില്ല. ചികിത്സാ പിഴവെന്ന ആരോപണം ഏറ്റുവാങ്ങി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിൽ ഉണ്ടായത് അടുത്തിടെയാണ്.

ഇപ്പോൾ ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ നിർത്തണമെന്നും നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണെന്നും മമ്മൂട്ടി തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button