CinemaLatest NewsNEWSNow Showing

പ്രതിഷേധം കനക്കുന്നു: ആമസോൺ ഉല്പന്നങ്ങൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകൾ

ചെന്നൈ:ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരിസ് ‘ഫാമിലി മാൻ 2’നെതിരെ പ്രതിഷേധം കനക്കുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ശ്രീലങ്കൻ തമിഴ് പോരാളിയായി സമാന്ത പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസിനെതിരെയാണ് പ്രതിഷേധം.

ശ്രീലങ്കൻ ആഭ്യന്തര സംഘർഷം വിഷയമാക്കിയാണ് ഫാമിലി മാൻ 2 ചിത്രീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ആമസോൺ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് തമിഴ് സംഘടനങ്ങൾ.

രാജി എന്നാണ് സീരിസിൽ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. എന്നാൽ ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. രാജിയിലൂടെ തമിഴ് വിഭാഗക്കാരെ അക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നാണ് തമിഴ് സംഘടനങ്ങൾ വ്യക്തമാക്കുന്നത്.

Read Also:- മലയാളികളുടെ പ്രിയ ‘കുപ്പി’ ബോളിവുഡിലേക്ക്

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരിസാണ് ദി ഫാമിലി മാൻ. സീരിസിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രമായി സമാന്തയും എത്തുന്നുണ്ട്. സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് ബാജ്‌പോയ്, ശരിബ് ഹാഷ്മി, പ്രിയാമണി എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button