CinemaComing SoonGeneralLatest NewsNew ReleaseNEWS

ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാലിക് ഒടിടി റിലീസായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നണെങ്കിലും ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചതോടെ സിനിമ പ്രേമികൾ സന്തോഷത്തിലായിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് മാലിക്. ആമസോൺ പ്രൈം വീഡിയോയിൽ മാലിക് പ്രദർശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Read Also:- ‘മേജർ’ റിലീസ് മാറ്റിവെച്ചു: പുതുക്കിയ തിയതി പിന്നീട്

നിമിഷ സജയൻ നായികയായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ്‌ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ചിത്രത്തിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button