GeneralLatest NewsMollywoodNEWSSocial Media

അതും വ്യാജൻ തന്നെ : ക്ലബ് ഹൗസിലെ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി മഞ്ജു വാര്യർ

പൃഥ്വിരാജിന്റെ പേരില്‍ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുണ്ടാക്കിയ മിമിക്രിക്കാരൻ മാപ്പ് പറഞ്ഞെത്തിയത് എല്ലാം വലിയ വാർത്തയായിരുന്നു

ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ തന്റെ പേരിലും വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി നടി മഞ്ജു വാര്യർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ‘ഫേക്ക് അലേർട്ട്’ എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ മുന്നറിയിപ്പുമായി എത്തിയത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/theManjuWarrier/posts/354838485998656

അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ക്ലബ് ഹൗസ്. പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ,സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളുടെ എല്ലാം പേരിൽ വ്യാജ അക്കൗണ്ടുകൾ രൂപപ്പെട്ടിരുന്നു. എല്ലാവരും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ പേരില്‍ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുണ്ടാക്കിയ മിമിക്രിക്കാരൻ മാപ്പ് പറഞ്ഞെത്തിയത് എല്ലാം വലിയ വാർത്തയായിരുന്നു. ഇയാൾക്ക് താരം മാപ്പ് നൽകുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button