GeneralLatest NewsMollywoodNEWS

ഷര്‍ട്ടിടാത്ത ഫോട്ടോ: നിറത്തിന്റെയും രോമത്തിന്റെയും പേരിൽ ചെമ്പൻ വിനോദിന് നേരെ അധിക്ഷേപം

ചെമ്പന്‍ വിനോദ് ഈ ഫോട്ടോ പ്രൊഫൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

തിരുവനന്തപുരം : വില്ലനായും സ്വഭാവനടനായും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ അഭിനേതാവാണ് ചെമ്പൻ വിനോദ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ചെമ്പൻ വിനോദ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോയ്ക്ക് നേരെ നിറത്തിന്റെ പേരിൽ അധിക്ഷേപം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ ദിവസമാണ് പുഴയുടെ തീരത്തു ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഒരു ചിത്രം ഫോട്ടോ ചെമ്ബന്‍ വിനോദ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. ഫോട്ടോയ്ക്ക് താഴെ കരടിയെന്നും മറ്റും വിളിച്ചുകൊണ്ടുള്ള കമന്റുകളെത്തുകയായിരുന്നു. നടന്റെ നിറത്തെയും ശരീരഘടനയെയും അപമാനിക്കുന്ന വളരെ മോശമായ ഭാഷയിലുള്ള പദപ്രയോഗങ്ങളാണ് പല കമന്റുകളിലുമുള്ളത്.

read also: ‘ഗൂഗിളിലെ പെണ്ണുംപിള്ള’ എന്നു മലയാളികൾ വിളിപ്പേര് നൽകിയ ജിപിഎസ് ഗേളിനെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

കറുത്ത ശരീരമുള്ളവന് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് ‘കരടി’, മുടിയും താടിയും വളര്‍ത്തിയാല്‍ ‘കാട്ടാളന്‍’ ഒക്കെയാണല്ലോ. ഇതൊക്കെ വിളിച്ചിട്ട് ‘അയ്യോ എനിക്കങ്ങനെ കറുപ്പ് വെളുപ്പ് എന്നൊന്നുമില്ലേ’ എന്ന് ഇതേ മലയാളികള്‍ തന്നെ പറയുമെന്നാണ് നടന് പിന്തുണയുമായെത്തിയ ഒരാൾ പറയുന്നത്. ഒരാളുടെ രോമവും നിറവും നോക്കി നടക്കുന്ന ‘മലയാളി അത്ര പൊളി’യല്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങൾ.

വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ചെമ്പന്‍ വിനോദ് ഈ ഫോട്ടോ പ്രൊഫൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button