CinemaGeneralLatest NewsNEWS

ഇരുവരുടെയും ഹീറോയിക് കഥാപാത്രങ്ങൾ കണ്ട് തനിക്ക് കൊതിതീർന്നിട്ടില്ലെന്ന് ഫഹദ്

കൊച്ചി: മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് വാചാലനായി നടൻ ഫഹദ് ഫാസിൽ. ഇരുവരുടെയും ഹീറോയിക് കഥാപാത്രങ്ങൾ കണ്ട് തനിക്ക് കൊതിതീർന്നിട്ടില്ലെന്നും ഇനിയും അവർക്ക് ഏറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉണ്ടെന്നും ഫഹദ് പറഞ്ഞു. ഹിന്ദിയിൽ അമിതാഭ് ബച്ചനെ പോലുള്ള നടന്മാരൊക്കെ ഹീറോയിസം വിട്ട് കുറച്ചുകൂടി അർത്ഥവത്തായിട്ടുള്ള റോളുകളിലേക്ക് മാറി.

മലയാളത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ഹീറോയിസം റോളുകളിൽ കാണാൻ സമയമായി എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി. മമ്മൂക്ക തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഞാനും ദുൽഖറും കൂടി ഇരിക്കുമ്പോഴായിരുന്നു ആ കാര്യം പറഞ്ഞത്.

Read Also:- സുശാന്ത് സിംഗിന്റെ പേരും ജീവിതവും സിനിമയാക്കാമെന്ന് ഡൽഹി ഹൈക്കോടതി

എല്ലാവർക്കും എവിടെ സ്പേസ് ഉണ്ട്. നീയൊക്കെ നോക്കിയും കണ്ടും നിന്നാൽ ഇവിടെ നിൽക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അതാണ് അതിന്റെ സത്യവും. ഇവിടെ എല്ലാവർക്കും സ്പേസ് ഉണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നതെന്ന് ഫഹദ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button