GeneralKollywoodLatest NewsNEWS

കൊവിഡ് വാക്‌സിൻ സ്വീകരിച്ച് നടൻ കാർത്തി

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസാണ് കാർത്തി സ്വീകരിച്ചിരിക്കുന്നത്

ചെന്നൈ : കൊവിഡ് വാക്‌സിൻ സ്വീകരിച്ച് തമിഴ് നടൻ കാർത്തി. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസാണ് കാർത്തി സ്വീകരിച്ചിരിക്കുന്നത്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വാക്‌സിൻ സ്വീകരിച്ചതായി അറിയിച്ചത്. വാക്‌സിൻ സ്വീകരിക്കുന്ന ചിത്രവും കാർത്തി പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/sikarthi/posts/346284763523049

കൊവിഡ് ധനസഹായാർത്ഥം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സൂര്യയും കാർത്തിയും സംഭാവന ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു.

സർദാർ എന്ന സിനിമയാണ് കാർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജീഷ വിജയനും രാശി ഖന്നയുമാണ് ചിത്രത്തിലെ നായികമാർ. സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button