GeneralKollywoodLatest NewsNEWSSocial MediaVideos

ഇന്റർവ്യൂ ചെയ്യാനെത്തിയ യുവതിയ്ക്ക് ദോശ ചുട്ടുകൊടുത്ത് വിജയ് : വൈറൽ വീഡിയോ

റിപ്പോർട്ടർക്ക് ദോശ ചുട്ടു കൊടുക്കുന്ന വിജയ്‌യെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്

ചെന്നൈ : അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളുടെ പഴയ പല വീഡിയോകളും ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടൻ വിജയ്‌യുടെ ഒരു പഴയകാല ഇന്റർവ്യൂ ആണ് ശ്രദ്ധേയമാകുന്നത്. അഭിമുഖം ചെയ്യാനെത്തിയ റിപ്പോർട്ടർക്ക് ദോശ ചുട്ടു കൊടുക്കുന്ന വിജയ്‌യെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

റിപ്പോർട്ടർ വിജയ്‌യോട് ഞങ്ങൾക്ക് ദോശ ചുട്ടു തന്നുകൂടെയെന്ന് ചോദിക്കുമ്പോൾ നല്ല ദോശ ചുട്ടുതരാമെന്ന് വിജയ് മറുപടി പറയുന്നു. അടുക്കളയിലേക്ക് ചെന്ന് നല്ല ചൂടു ദോശ വിജയ് ചുട്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാം. വിജയ്‌യുടെ പാചക വൈദഗ്ധ്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. അഭിമുഖത്തിൽ തന്റെ വ്യായാമശീലത്തെക്കുറിച്ചും വിജയ് പറയുന്നുണ്ട്. വർക്ക്ഔട്ടിനായി ജിമ്മിൽ പോകാറില്ലെന്നും വീട്ടിൽ കുറച്ച് ഉപകരണങ്ങൾ ഉണ്ടെന്നും അവയിലാണ് ചെയ്യുന്നതെന്നും വിജയ് വ്യക്തമാക്കി. ആ സ്ഥലം കാണിക്കാമോയെന്ന് ചോദിക്കുമ്പോൾ സന്തോഷത്തോടെ വിജയ് അങ്ങോട്ട് കൊണ്ടുപോകുന്നുണ്ട്.

https://www.instagram.com/p/CO-qKBnhoN9/?utm_source=ig_web_copy_link

വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയ നടനാണ് വിജയ്. ആദ്യ കാലത്ത് വിജയ്‌യുടെ പല സിനിമകളും പരാജയപ്പെട്ടിരുന്നു. പിന്നീട് പൂവേ ഉണക്കാകെ, കാതലുക്ക് മര്യാദെ, തുളളാതെ മനവും തുളളും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിജയ് തമിഴ് സിനിമാ രംഗത്ത് തന്റെ ചുവടുറപ്പിച്ചത്. പ്രണയനായകനിൽനിന്നും പിന്നീട് ആക്ഷൻ ഹീറോയിലേക്ക് മാറിയ വിജയ് തമിഴ് സിനിമാലോകത്തിന്റെ ഇളയ ദളപതിയായി മാറുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button