CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘സിനിമാക്കാരൻ പറഞ്ഞാലേ മലയാളി എന്തെങ്കിലും ശ്രദ്ധിക്കൂ’: ജോൺ ഡിറ്റോ

ബൗദ്ധികരംഗത്ത് നിന്ന് കച്ചവടലോകത്തേക്ക് മലയാളി സമൂഹം ആത്മഹത്യ ചെയ്യിച്ച പ്രതിഭകളുടെ ഒരു ബിംബമാണ് ബി. ഉണ്ണികൃഷ്ണൻ

ആലപ്പുഴ: വിനോദോപാധികളേയും കച്ചവടച്ചരക്കുകളേയും അതിന്റെ ഉപാസകരേയും മഹാ പ്രതിഭകളാക്കി വാഴ്ത്തുകയാണ് മലയാളികളെന്നും, സിനിമാക്കാരൻ പറഞ്ഞാലേ മലയാളി എന്തെങ്കിലും ശ്രദ്ധിക്കൂ എന്നും വിമർശനവുമായി സംവിധായൻ ജോൺ ഡിറ്റോ. ‘മലയാളത്തിലെ ബൗദ്ധിക ആത്മഹത്യകൾ ‘ എന്ന തലക്കെട്ടിൽ തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണനെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെഫ്ക്ക ജനറൽ സെക്രട്ടറിയായിരുന്ന് കമേഴ്സ്യൽ സിനിമയുടെ കച്ചവടത്തർക്കങ്ങളിൽ ഇടപെട്ട് ബി. ഉണ്ണിക്കൃഷ്ണൻ ചാനലിൽ മൈക്കിനു മുമ്പിൽ വാദിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നിയിട്ടുണ്ടെന്നും, മലയാളി സമൂഹത്തിൽ വന്നിരിക്കുന്ന അപകടകരമായ ഒരപചയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജോൺ ഡിറ്റോ പറയുന്നു. ബൗദ്ധികരംഗത്തുള്ളവരെ പരിഹസിക്കുകയും അവരെ ഒന്നുമല്ലാത്തവരാക്കി മൂലയ്ക്കിരുത്തുകയും ചെയ്യുന്ന മലയാളി സമൂഹത്തിന്റെ നീചസ്വഭാവത്തിൽ നിന്ന് രക്ഷനേടാനാവണം ബി. ഉണ്ണികൃഷ്ണനെ പോലുള്ളവർ ഈ ചേരാത്ത വേഷങ്ങൾ കെട്ടേണ്ടിവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

മുൻ ഭാര്യയ്ക്ക് താത്പര്യം സഹോദരി ഭർത്താവിനോട്, ഫോണിൽ രഹസ്യബന്ധത്തിന്റെ തെളിവുകൾ: തുറന്നുപറഞ്ഞ് ശില്‍പയുടെ ഭര്‍ത്താവ്

“മലയാളത്തിലെ ബൗദ്ധിക ആത്മഹത്യകൾ ”
1.ബി. ഉണ്ണികൃഷ്ണൻ.
1996 ൽ എറണാകുളം മഹാരാജാസ് കോളജിലെ വാഗർത്ഥ എന്ന സെമിനാർ ഹാൾ. ഞങ്ങൾ MA വിദ്യാർത്ഥികളും അധ്യാപകരും ഒരു അതിഥിപ്രഭാഷണം കേൾക്കാൻ തയ്യാറായിരിക്കുന്നു. വേദിയിൽ കവി KG ശങ്കരപ്പിള്ള മാഷ് താഴ്ന്ന സ്ഥായിയിൽ പ്രഭാഷകനെ പരിചയപ്പെടുത്തി. ഇംഗ്ലീഷ് സാഹിത്യത്തിൽ MA യും റാങ്കോടു കൂടി MPhil ലും കരസ്ഥമാക്കിയ ഉന്നത അക്കാഡമിക് പാണ്ഡിത്യമുള്ള യുവാവാണ് ഇന്നിവിടെയുള്ളത്. ബി. ഉണ്ണികൃഷ്ണൻ എന്ന് നാമധേയം. KGS ഞങ്ങളുടെ മുന്നിൽ നിർത്തുന്നത് വെറുതെയൊരാളാകയില്ല എന്നറിയാം. പക്ഷെ ഉത്തരാധുനിക സാഹിത്യത്തെക്കുറിച്ചുള്ള ആ പ്രഭാഷണം ആണ് ജാക്ക് ദരീദയേയും ഫൂക്കോയേയും ഒക്കെ തെളിമയോടെ മനസ്സിലാക്കാൻ എനിക്ക് തുടക്കമായത്.

തുറവൂർ വിശ്വംഭരൻ മാഷും കേൾക്കാൻ വന്നിരുന്നതിന്റെ കാരണം പ്രഭാഷണം കഴിഞ്ഞാണ് പിടികിട്ടിയത്. പിന്നീട് സിദ്ധാന്ത ആർത്തിക്കാരനായ ഞാൻ ഡോ.വി.സി. ഹാരിസും ബി.ഉണ്ണികൃഷ്ണനും ചേർന്ന് ഇറക്കിയ നവസിദ്ധാന്തങ്ങൾ എന്ന ഗ്രന്ഥശ്രേണിയെ വായിച്ചെടുത്തു. അന്നേ എന്റെ മനസ്സിന്റെ ബൗദ്ധികമണ്ഡലം വികസിപ്പിച്ച കാണാഗുരുക്കൻമാരായ vc ഹാരിസ്, PK പോക്കർ, തുടങ്ങിയവരുടെയും ഒപ്പമായിരുന്നു ബി.ഉണ്ണികൃഷ്ണന് സ്ഥാനം. “ജലമർമ്മരം ” പോലെയുള്ള ഒരു ഉന്നതമായ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയ B. ഉണ്ണികൃഷ്ണനെ പിന്നെക്കാണുന്നത് “മാടമ്പി ” എന്ന സിനിമയുടെ സംവിധായകനായാണ്. ഞാൻ പലരോടും ചോദിച്ചു ആ പഴയ B. ഉണ്ണികൃഷ്ണനാണോ ഇത്.?
അതെയെന്നുത്തരം കിട്ടി. എനിക്ക് ഒട്ടും സിങ്കായിത്തോന്നിയില്ല. ഇതുവരെ .
ഫെഫ്ക്ക ജനറൽ സെക്രട്ടറിയായിരുന്ന് കമേഴ്സ്യൽ സിനിമയുടെ കച്ചവടത്തർക്കങ്ങളിൽ ഇടപെട്ട് ചാനലിൽ മൈക്കിനു മുമ്പിൽ വാദിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നിയിട്ടുണ്ട്.

മമ്മൂട്ടി പ്രേതത്തെ തുരത്തിയത് ഇങ്ങനെ: ‘ദി പ്രീസ്റ്റ്’ ചിത്രീകരണം കാണാം

പ്രൊഫ.വി.സി. ഹാരിസുമൊത്ത് നവസിദ്ധാന്തങ്ങൾ എഴുതി പ്രസിദ്ധീകരിച്ച ബി. ഉണ്ണികൃഷ്ണനാണ് ആന്റോ ജോസഫ് ചേട്ടനുമായിച്ചേർന്ന് The Priest സിനിമ നിർമ്മിക്കുന്നത്.
സിനിമ മോശമാണെന്നോ ആന്റോ ജോസഫ് മോശക്കാരനാണെന്നോ അല്ല. മലയാളി സമൂഹത്തിൽ വന്നിരിക്കുന്ന അപകടകരമായ ഒരപചയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
അറിവു നേടുകയും ജ്ഞാനവിനിമയത്തിലൂടെ അതിനെ സമൂഹത്തിൽ കറക്റ്റീവ് സ്രോതസ്സാക്കുകയും ചെയ്യപ്പെടേണ്ട ഒരു പരിഷ്കൃത സമൂഹത്തിൽ നിന്ന് മലയാളി വിനോദോപാധികളേയും കച്ചവടച്ചരക്കുകളേയും അതിന്റെ ഉപാസകരേയും മഹാ പ്രതിഭകളാക്കി വാഴ്ത്തി. ബൗദ്ധികരംഗത്തുള്ളവരെ
പരിഹസിക്കുകയും അവരെ ഒന്നുമല്ലാത്തവരാക്കി മൂലയ്ക്കിരുത്തുകയും ചെയ്യുന്ന മലയാളിസമൂഹത്തിന്റെ നീചസ്വഭാവത്തിൽ നിന്ന് രക്ഷനേടാനാവണം ബി. ഉണ്ണികൃഷ്ണനെ പോലുള്ളവർ ഈ ചേരാത്ത വേഷങ്ങൾ കെട്ടേണ്ടിവരുന്നത്.
ധിഷണാശാലികൾ പട്ടിണി കിടന്നു ചത്തുപോകാൻ വിടുന്ന മലയാളികൾക്ക് ഒരു മറുചോദ്യമാണ് തീയറ്റർ ഉടമ കൂടിയായ ബിസിനസ്സ് ഉണ്ണികൃഷ്ണൻ.

ഈ നിരീക്ഷണം എന്റെ അനുഭവത്തിൽ നിന്നു കൂടിയാണ്. ഫിലോസഫിയുടെ പിറകെപോയി രണ്ട് പുസ്തകങ്ങൾ എഴുതി ആർക്കും വേണ്ടാത്തവനായി ജീവിക്കെയാണ് 2016 ൽ എന്റെ സിനിമ സഹപാഠി റിലീസ് ചെയ്യുന്നത്. അപ്പോൾ ഞാൻ ഫിലിം ഡയറക്റ്റർ എന്ന ടൈറ്റിൽ വച്ചു. എന്റെ അൽപ്പത്തരമോർത്ത് നാണം വന്നെങ്കിലും മലയാളി, സിനിമാക്കാരൻ പറഞ്ഞാലേ എന്തെങ്കിലും ശ്രദ്ധിക്കൂ.. എന്നതിനാൽ നിർബ്ബന്ധിതനായി. അറിവുള്ളവനാണ് മൂല്യമുളളത് എന്ന ധാരണയിൽ അനേക രാത്രികൾ മുഷിഞ്ഞ ഗ്രന്ഥങ്ങൾക്കിടയിൽക്കഴിഞ്ഞ എനിക്കൊക്കെ അതൊക്കെ മണ്ടത്തരമായിരുന്നു എന്ന് ഇന്ന് തോന്നുന്നു. ബി. ഉണ്ണികൃഷ്ണൻ ഒരു ബിംബമാണ് ബൗദ്ധികരംഗത്ത് നിന്ന് കച്ചവടലോകത്തേക്ക് മലയാളി സമൂഹം ആത്മഹത്യ ചെയ്യിച്ച പ്രതിഭകളുടെ
മഹാബിംബം . (തുടരും )

shortlink

Related Articles

Post Your Comments


Back to top button