GeneralLatest NewsMollywoodNEWSSocial Media

ഗോഡ്ഫാദറിന്റെ 405 ദിനങ്ങൾ: ഓർമ്മകൾ പങ്കുവെച്ച് ലാൽ

ഗോഡ്ഫാദർ 405 ദിവസങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ചതിന് ലഭിച്ച മൊമെന്റോയുടെ ചിത്രമാണ് ലാൽ പങ്കുവെച്ചിരിക്കുന്നത്

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ഒരേപോലെ തിളങ്ങുന്ന താരമാണ് ലാൽ. താരത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു ‘ഗോഡ്‍ഫാദര്‍’. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടാണ് സിനിമ സംവിധാനം ചെയ്‍തത്. സിദ്ധിഖ്- ലാല്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയതും. ഇപ്പോഴിതാ തങ്ങളുടെ ചിത്രത്തിന്റെ ഓർമ്മകൾ പങ്കിടുകയാണ് ലാൽ.

ഗോഡ്ഫാദർ 405 ദിവസങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ചതിന്റെ മൊമെന്റോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ‘ന്റെ ഉപ്പൂപ്പാക്കൊരാനുണ്ടാര്‍ന്നു എന്ന ക്യാപ്ഷനോടെയാണ് ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/ActorLal/posts/338103357678985

കേരളത്തില്‍ ഒരു തിയറ്ററില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച സിനിമയായാണ് ഗോഡ്‍ഫാദര്‍ കണക്കാക്കുന്നത്. 405 ദിവസമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മുകേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. എൻ എൻ പിള്ള, ജഗദീഷ്, തിലകൻ, ഇന്നസെന്റ്, സിദ്ദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button